ആപ്പിളിന്റെ ഡിസൈന്‍ അവാര്‍ഡ് ഏറ്റുവാങ്ങി തമിഴ്‌നാട്ടുകാരന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആപ്പിളിന്റെ ഡിസൈന്‍ അവാര്‍ഡ് ഏറ്റുവാങ്ങി തമിഴ്‌നാട്ടുകാരന്‍

ആപ്പിള്‍ വേള്‍ഡ് വൈഡ് ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സില്‍ ജേതാവായി രാജാ വിജയറാം.കാല്‍സി 3 (Calzy 3) കാല്‍ക്കുലേറ്റര്‍ ആപ്ലിക്കേഷനാണ് രാജാ വിജയറാമിനെ ആപ്പിള്‍ ഡിസൈന്‍ അവാര്‍ഡിന് അര്‍ഹനാക്കിയത്. തേനിയില്‍ നിന്നുള്ള ഒരു മെക്കാനിക്കല്‍ എഞ്ചിനീയറാണ് രാജ. എന്നാല്‍ പിന്നീട് അതില്‍ നിന്നും വിഷ്വല്‍ ഇഫക്റ്റ്‌സ് മേഖലയിലേക്ക് രാജ ചുവടുമാറി.

 

താന്‍ ഏറെ ആരാധിക്കുന്ന രജനികാന്തിന്റേതടക്കം നിരവധി സിനിമകളുടെ അണിയറയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് രാജ. ആദ്യമായി ഒരു ഐഫോണ്‍ വാങ്ങിയതാണ് രാജയുടെ ജീവിതത്തില്‍ വഴിത്തിരിവായത്.ഐഓഎസ് ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചുതുടങ്ങിയതോടെ അതിനെ കുറിച്ചറിയാനുള്ള ആഗ്രഹമേറി.സ്വന്തമായാണ് ആപ്ലിക്കേഷനുകളെ കുറിച്ചും കോഡിങ് ഭാഷയുമെല്ലാം രാജ സ്വായത്തമാക്കിയത്.

 

വേപ്പിള്‍ സ്റ്റഫ് (wapplestuff)എന്ന സ്വന്തം സ്ഥാപനത്തിന്റെ പേരിലാണ് രാജ ഈ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. ഡ്രാഗ് ആന്റ് ഡ്രോപ്പ് ഫീച്ചറാണ് കാല്‍സി 3 ആപ്പിന്റെ പ്രധാന സവിശേഷത.159 രൂപയാണ് കാല്‍സി 3 ആപ്ലിക്കേഷന് വില. സ്മാര്‍ട്‌ഫോണുകളില്‍ ഐഓഎസ് പതിപ്പില്‍ മാത്രമേ ഈ ആപ്ലിക്കേഷന്‍ ലഭ്യമാവുകയുള്ളൂ.