കേന്ദ്ര സര്‍ക്കാര്‍ പ്രളയക്കെടുതിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: ചെന്നിത്തല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കേന്ദ്ര സര്‍ക്കാര്‍ പ്രളയക്കെടുതിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിലെ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളം ഇതുവരെ ഇങ്ങനെയൊരു ദുരന്തം കണ്ടിട്ടില്ല. വിലപ്പെട്ട ജീവനുകള്‍ നഷ്ടമാകുകയും കൃഷി നശിക്കുകയും വീടുകള്‍ തകരുകയും ചെയ്തു.

ദുരന്തത്തെ നേരിടുന്ന പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും ദുരന്തനിവാരണത്തിന് ചെലവഴിക്കാന്‍ പണമില്ല. ജില്ലാ കളക്ടര്‍മാര്‍ വഴി സര്‍ക്കാര്‍ ഉടന്‍ പണം എത്തിച്ചു നല്‍കണം. സൈന്യം ഉള്‍പ്പെടെ ഇറങ്ങിയതിനാല്‍ ആരും ആശങ്ക പെടേണ്ട കാര്യമില്ല. എന്നാല്‍ ജാഗ്രത പാലിക്കണം. നമുക്ക് ഒറ്റകെട്ടായി നിന്ന് ഈ ദുരന്തത്തെ മറികടക്കാം എന്നും രമേശ് ചെന്നിത്തല പറഞ്ഞു.


LATEST NEWS