വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍
തലശേരി: മുണ്ടുടുത്ത മോദിയാണെന്ന് കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മോദിയും പിണറായിയും തമ്മില്‍ സമാനതകള്‍ ഒരുപാടുണ്ടെന്നു ചെന്നിത്തല ഉദാഹരണം സഹിതം ചൂണ്ടിക്കാണിക്കുന്നു. മോദിയും പത്രക്കാരെ കാണില്ല പിണറായിയും പത്രക്കാരെ കാണില്ല തുടങ്ങിയവയാണ് ചെന്നിത്തല ചൂണ്ടിക്കാണിക്കുന്നത്.
സംഘപരിവാറുമായി സിപിഎം രഹസ്യധാരണയിലാണ് പ്രവര്‍ത്തിക്കുന്നത്. പിണറായി വിജയന് ആര്‍എസ്എസുമായി രഹസ്യചര്‍ച്ച നടത്തി. രഹസ്യ ചര്‍ച്ച വാര്‍ത്തയാക്കാന്‍ വന്ന പത്രക്കാരോട് കടക്കൂ പുറത്ത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു. വിദ്വേഷം വിതയ്ക്കുന്ന പ്രസംഗം നടത്തുന്ന ശശികലയ്ക്കെതിരേ കേസില്ല. എന്നാല്‍, മുസ്ലിം പണ്ഡിതര്‍ക്കെതിരേ കേസെടുക്കുകയാണ്.
കേരളത്തില്‍ ആര്‍എസ്എസുകാര്‍ക്കെതിരേ കേസെടുക്കില്ല. സിപിഎമ്മും ബിജെപിയും തമ്മിലുള്ള കൂട്ടുകച്ചവടമാണ് കേരളത്തില്‍ നടക്കുന്നതെന്നു ചെന്നിത്തല കുറ്റപ്പെടുത്തി. പടയൊരുക്കം തിരുവനന്തപുരത്ത് എത്തുന്പോള്‍ തോമസ് ചാണ്ടി രാജിവച്ചിരിക്കുമെന്നും പിണറായി സിപിഎമ്മിന്റെ അവസാനത്തെ മുഖ്യമന്ത്രിയാകുമെന്നും ചെന്നിത്തല അവകാശപ്പെട്ടു.