ആ​ഭ്യ​ന്ത​ര​വ​കു​പ്പ് നാ​ഥ​നി​ല്ലാക്കള​രി: രമേശ് ചെ​ന്നി​ത്ത​ല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആ​ഭ്യ​ന്ത​ര​വ​കു​പ്പ് നാ​ഥ​നി​ല്ലാക്കള​രി: രമേശ് ചെ​ന്നി​ത്ത​ല

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പ് നാ​​​ഥ​​​നി​​​ല്ലാ​​ക​​​ള​​​രി​​​യാ​​​യി മാ​​​റു​​​ന്ന സ്ഥി​​​തി​​​യി​​​ലാ​​ണെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. നാ​​​ലു പോ​​​ലീ​​​സു​​​കാ​​​രെ മാ​​​ത്രം പ്ര​​​തി​​​ക​​​ളാ​​​ക്കി വ​​​രാ​​​പ്പു​​​ഴ ക​​​സ്റ്റ​​​ഡി കൊ​​​ല​​​പാ​​​ത​​​ക​​​ക്കേ​​​സ് അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​രോ​​​പി​​​ച്ചു. 

ആ​​​രു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​ണു റൂ​​​റ​​​ൽ എ​​​സ്പി​​​യാ​​​യി​​​രു​​​ന്ന എ.​​​വി. ജോ​​​ർ​​​ജ് ആ​​​ർ​​​ടി​​​എ​​​ഫു​​​കാ​​​രെ ശ്രീ​​​ജി​​​ത്തി​​​ന്‍റെ വീ​​​ട്ടി​​​ലേ​​​ക്കു വി​​​ട്ട​​​തെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ ദു​​​രൂ​​​ഹ​​​ത നി​​​ല​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ്. എ.​​​വി. ജോ​​​ർ​​​ജി​​​നെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്താ​​​ൻ സ​​​ർ​​​ക്കാ​​​ർ ശ്ര​​​മി​​​ക്കു​​​ന്നു. എ​​​സ്ഐ മു​​​ത​​​ൽ എ​​​സ്പി വ​​​രെ​​​യു​​​ള്ള​​​വ​​​ർ​​​ക്കെ​​​തി​​​രേ വ​​​കു​​​പ്പു​​​ത​​​ല ന​​​ട​​​പ​​​ടി മാ​​​ത്ര​​​മെ​​​ടു​​​ത്തു ര​​​ക്ഷ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള നീ​​​ക്ക​​​മാ​​​ണ് സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്തു​​​ന്ന​​​ത്. 

പോ​​​ലീ​​​സ് പ്ര​​​തി​​​ക​​​ളാ​​​യ കേ​​​സു​​​ക​​​ൾ പോ​​​ലീ​​​സ് ത​​​ന്നെ അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ പാ​​​ടി​​​ല്ലെ​​​ന്ന സു​​​പ്രീം കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് അം​​​ഗീ​​​ക​​​രി​​​ക്കാ​​​തെ​​​യാ​​​ണ് വ​​​രാ​​​പ്പു​​​ഴ കേ​​​സി​​ൽ സം​​​സ്ഥാ​​​ന പോ​​​ലീ​​​സി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണം. കേ​​​സ് സി​​​ബി​​​ഐ​​​ക്കു വി​​​ടാ​​​ൻ എ​​​ന്താ​​​ണ് ത​​​ട​​​സ​​​മെ​​​ന്നു സ​​​ർ​​​ക്കാ​​​ർ വി​​​ശ​​​ദീ​​​ക​​​രി​​​ക്ക​​​ണം. ഈ ​​​സ​​​ർ​​​ക്കാ​​​ർ വ​​​ന്ന​​​ശേ​​​ഷം ആ​​​റു ക​​​സ്റ്റ​​​ഡി മ​​​ര​​​ണ​​​ങ്ങ​​​ളു​​​ണ്ടാ​​​യി. മു​​​ഖ്യ​​​മ​​​ന്ത്രി ശ്രീ​​​ജി​​​ത്തി​​​ന്‍റെ വീ​​​ട് സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​ത്ത​​​ത് ദു​​​രൂ​​​ഹ​​​മാ​​​ണ്.പോ​​​ലീ​​​സ് പീ​​​ഡ​​​നം മൂ​​​ലം ജീ​​​വി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത അ​​​വ​​​സ്ഥ​​​യാ​​​ണ്. 

പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി പോ​​​യ​​​തു​​​കൊ​​​ണ്ടു കാ​​​ര്യ​​​മി​​​ല്ല. ശ്രീ​​​ജി​​​ത്തി​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​ന് ഒ​​​രു പ​​​രാ​​​തി​​​യു​​​മി​​​ല്ലെ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞ​​​ത്. ക​​​സ്റ്റ​​​ഡി മ​​​ര​​​ണ​​​ത്തി​​​ൽ സി​​​പി​​​എം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​​​ക്കെ​​​തി​​​രാ​​​യ ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ താ​​ൻ ഉ​​​റ​​​ച്ചു​​നി​​​ൽ​​​ക്കു​​​ന്നു. സ​​​ർ​​​ക്കാ​​​ർ വേ​​​ട്ട​​​ക്കാ​​​ർ​​​ക്കൊ​​​പ്പ​​​മാ​​​ണ്. ര​​​ണ്ടു വ​​​ർ​​​ഷം​​​കൊ​​​ണ്ടു സം​​​സ്ഥാ​​​ന​​​ത്തെ ക്ര​​​മ​​​സ​​​മാ​​​ധാ​​​ന​​​നി​​​ല പൂ​​​ർ​​​ണ​​​മാ​​​യും ത​​​ക​​​ർ​​​ന്നു. ച​​​ല​​​ച്ചി​​​ത്ര അ​​​വാ​​​ർ​​​ഡ് വി​​​ത​​​ര​​​ണം വി​​​വാ​​​ദ​​​ത്തി​​​ലെ​​​ത്തി​​​ച്ച​​​തു ദൗ​​​ർ​​​ഭാ​​​ഗ്യ​​​ക​​​ര​​​മാ​​​ണെ​​​ന്നും ചെ​​​ന്നി​​​ത്ത​​​ല പ​​​ത്ര​​​സ​​​മ്മ​​​ള​​​ന​​​ത്തി​​​ൽ വ്യക്തമാക്കി.