കുഞ്ഞിനെ മാലിന്യത്തിനിടയില്‍ ഉപേക്ഷിച്ച് ഒളിച്ചോടാന്‍ ശ്രമം :  കാമുകനും യുവതിയും  പിടിയില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കുഞ്ഞിനെ മാലിന്യത്തിനിടയില്‍ ഉപേക്ഷിച്ച് ഒളിച്ചോടാന്‍ ശ്രമം :    കാമുകനും യുവതിയും  പിടിയില്‍

കുഞ്ഞിനെ മാലിന്യത്തിനിടയില്‍ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടാന്‍ ശ്രമിച്ച യുവതിയും കാമുകനും പിടിയില്‍. പുതിയതുറ പി.എം. ഹൗസില്‍ റോസ്‌മേരി (22), ചെക്കിട്ടവിളാകം പുരയിടത്തില്‍ സജന്‍ (27) എന്നിവരാണ് പൊലീസ് പിടിയിലായത്.ബുധനാഴ്ച പുലര്‍ച്ചെ ഇവര്‍ നെയ്യാറ്റിന്‍കരയിലെത്തി കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നത്. ഇവിടെ മാലിന്യംപുരണ്ട നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. 

കഴിഞ്ഞ 22ന് ആശുപത്രിയില്‍ പോകുന്നുവെന്ന് പറഞ്ഞാണ് യുവതി വീട്ടില്‍ നിന്നും ഇറങ്ങിയത്. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തില്‍ യുവതി സജനോടൊപ്പം ഒളിച്ചോടിയതായി കണ്ടെത്തിയെങ്കിലും യുവതി ഭര്‍ത്താവിന്റെ കൂടെ പോകാന്‍ തയ്യാറായില്ല.

ഇതിനിടെ യുവതിയും കാമുകനും ചേര്‍ന്ന് വീട്ടുകാരെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമം നടത്തി. പിടിയിലായ സജന്‍ പൂവാര്‍, കാഞ്ഞിരംകുളം, വിഴിഞ്ഞം സ്റ്റേഷനുകളിലെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട് ജയിലിലായിട്ടുണ്ട്.


LATEST NEWS