14 കുട്ടികളെ രേഖകളില്ലാതെ ഒപ്പം നിര്‍ത്തി;  ഒരാള്‍ അറസ്റ്റില്‍ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

14 കുട്ടികളെ രേഖകളില്ലാതെ ഒപ്പം നിര്‍ത്തി;  ഒരാള്‍ അറസ്റ്റില്‍ 

പാലക്കാട്:    ഇതരസംസ്ഥാനക്കാരായ 14 കുട്ടികളെ രേഖകളില്ലാതെ പാർപ്പിച്ച സംഭവത്തിൽ യുപിയിലെ നോയിഡ ആസ്ഥാനമായ ഗ്രേസ് കെയർ സൊസൈറ്റി ചുമലതക്കാരനായ അജു മാത്യു ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തു. മനുഷ്യക്കടത്തിന്റെ പേരിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. കോടതി ഇയാളെ റിമാൻഡ് ചെയ്തു. സൊസൈറ്റിയുടെ ഡയറക്ടർ ജോണിനെതിരെയും മനുഷ്യക്കടത്തിനു കൊഴിഞ്ഞാമ്പാറ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇയാൾ യുപിയിലാണെന്നും ഇവിടെ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു. . മെയ് 17നാണ് മേനോൻപാറ നല്ലവീട്ടുചള്ളയിലെ വീട്ടിൽ ഒൻപതു മുതൽ 16 വരെ പ്രായമുള്ള 14 കുട്ടികളെ അനധികൃതമായി താമസിപ്പിച്ചതായി ദേവരായൻകോട്ട അങ്കണവാടി വർക്കർ കണ്ടെത്തിയത്.

 ചിറ്റൂർ ശിശുവികസന പദ്ധതി ഓഫിസർ സ്ഥലത്തെത്തുകയും ജില്ലാ ശിശുവികസന ഓഫിസർക്ക് കുട്ടികളെ കൈമാറുകയുമായിരുന്നു. കുട്ടികൾ ഇപ്പോൾ മുട്ടിക്കുളങ്ങര ശിശുക്ഷേമ കേന്ദ്രത്തിലാണ്.. 


LATEST NEWS