രണ്ടു കുട്ടികളെ കൊന്നു പിതാവ് ആത്മഹത്യ ചെയ്തതായി സംശയം; കുട്ടികളുടെ മൃതദേഹങ്ങള്‍ വേളി റെയില്‍വേ ട്രാക്കില്‍ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രണ്ടു കുട്ടികളെ കൊന്നു പിതാവ് ആത്മഹത്യ ചെയ്തതായി സംശയം; കുട്ടികളുടെ മൃതദേഹങ്ങള്‍ വേളി റെയില്‍വേ ട്രാക്കില്‍ 

തിരുവനന്തപുരം: രണ്ടു കുട്ടികളെ കൊന്നു പിതാവ് ആത്മഹത്യ ചെയ്തതായി സംശയം. ഇന്നു രാവിലെയാണ് വേളി ടൂറിസ്റ്റ് വില്ലേജിനു സമീപം രണ്ട് കുട്ടികളുടെ മൃതദേഹം  റെയില്‍വേ ട്രാക്കില്‍ കണ്ടത്. ഫെബ (9) ഫെബിന്‍ (6) എന്നീ കുട്ടികളുടെ മൃതദേഹമാണ് ട്രാക്കില്‍ കാണപ്പെട്ടത്.

സഹോദരങ്ങളായ ഇവരുടെ മൃതദേഹം കണ്ടതോടെ പിതാവായ ചെന്തിലോട് സ്വദേശി ഷിബിനെ  തിരഞ്ഞപ്പോഴാണ് പിതാവായ ഷിബിനും   ആത്മഹത്യ ചെയ്തതായി സംശയം ഉയര്‍ന്നത്. ട്രാക്കില്‍ കണ്ട കൈപ്പത്തി പിതാവിന്റെതാണെന്ന് കരുതപ്പെടുന്നു. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 
 


LATEST NEWS