ചൂ​ര്‍​ണി​ക്ക​ര വ്യാ​ജ​രേ​ഖ​ക്കേ​സ്: വ്യാ​പ​ക ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്ന് വി​ജി​ല​ന്‍​സ് റി​പ്പോ​ര്‍​ട്ട്; കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യാന്‍ ഉത്തരവ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചൂ​ര്‍​ണി​ക്ക​ര വ്യാ​ജ​രേ​ഖ​ക്കേ​സ്: വ്യാ​പ​ക ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്ന് വി​ജി​ല​ന്‍​സ് റി​പ്പോ​ര്‍​ട്ട്; കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യാന്‍ ഉത്തരവ്

തിരുവനന്തപുരം: ചൂ​ര്‍​ണി​ക്ക​ര വ്യാ​ജ​രേ​ഖ​ക്കേ​സി​ല്‍ വ്യാ​പ​ക ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്ന് വി​ജി​ല​ന്‍​സി​ന്‍റെ പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട്. സം​ഭ​വ​ത്തി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നും വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ടു. അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കാ​നും വി​ജി​ല​ന്‍​സ് തീ​രു​മാ​നി​ച്ചു. 

ചൂ​ര്‍​ണി​ക്ക​ര മോ​ഡ​ല്‍ വ്യാ​ജ​രേ​ഖ ഉ​പ​യോ​ഗി​ച്ച്‌ വ​യ​ല്‍ നി​ക​ത്ത​ല്‍ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് വി​ജി​ല​ന്‍​സ് തീ​രു​മാ​നം. നി​ല​വും ത​ണ്ണീ​ര്‍​ത്ത​ട​വും നി​ക​ത്തി​യോ​യെ​ന്നും പ​രി​ശോ​ധി​ക്കും. എ​സ്പി കെ ​ഇ ബൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​ത്തി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. 

എ​റ​ണാ​കു​ളം ചൂ​ര്‍​ണി​ക്ക​ര വി​ല്ലേ​ജി​ലെ ആ​ലു​വ ദേ​ശീ​യ പാ​ത​യി​ല്‍ മു​ട്ടം തൈ​ക്കാ​വി​നോ​ട് ചേ​ര്‍​ന്ന് നി​ല്‍​ക്കു​ന്ന അ​ര​യേ​ക്ക​ര്‍ ഭൂ​മി​യി​ല്‍ 25 സെ​ന്‍റ് നി​ലം നി​ക​ത്താ​നാ​യാ​ണ് ലാ​ന്‍​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​റു​ടെ​യും ആ​ര്‍​ഡി​ഒ​യു​ടെ​യും പേ​രി​ല്‍ വ്യാ​ജ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. 


LATEST NEWS