മുഖ്യമന്ത്രി പിണറായിയുടെ പൈലറ്റ് വാഹനം ഡിവൈഡറിൽ തട്ടി മറിഞ്ഞു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മുഖ്യമന്ത്രി പിണറായിയുടെ പൈലറ്റ് വാഹനം ഡിവൈഡറിൽ തട്ടി മറിഞ്ഞു

മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനം മലപ്പുറം കുന്നുമ്മൽ ജംക്‌ഷനിൽ ഡിവൈഡറിൽ തട്ടി മറിഞ്ഞു. കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു പിന്നിൽനിന്നു കുന്നുമ്മലിലേക്കു കയറുന്ന ഭാഗത്തെ വളവിൽ ജീപ്പ് ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു. 

രാത്രി 9.45നാണ് സംഭവം. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെ ജീപ്പാണു മറിഞ്ഞത്. ജീപ്പിലുണ്ടായിരുന്ന പൊലീസുകാരെ കോട്ടപ്പടി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. 

പരുക്ക് സാരമല്ലെന്നാണു വിവരം. വഴി തടസ്സപ്പെട്ടതോടെ മുഖ്യമന്ത്രി അഞ്ചുമിനിറ്റോളം വാഹനത്തിൽനിന്നിറങ്ങി റോഡിൽ കാത്തുനിന്നു. പൊലീസുകാർ തന്നെ ജീപ്പ് തള്ളിനീക്കി വാഹനത്തിനു വഴിയൊരുക്കി.


LATEST NEWS