കേരള ഫോറസ്റ്റ് ആക്ടിന്‍റെ പരിധിയില്‍നിന്ന് തോട്ടം മേഖലയെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്ന വ്യാഖ്യാനം തെറ്റിദ്ധാരണാജനകം; പിണറായി വിജയന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കേരള ഫോറസ്റ്റ് ആക്ടിന്‍റെ പരിധിയില്‍നിന്ന് തോട്ടം മേഖലയെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്ന വ്യാഖ്യാനം തെറ്റിദ്ധാരണാജനകം; പിണറായി വിജയന്‍

തിരുവനന്തപുരം: കേരള ഫോറസ്റ്റ് ആക്ടിന്‍റെ പരിധിയില്‍നിന്ന് തോട്ടം മേഖലയെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്ന വ്യാഖ്യാനം തെറ്റിദ്ധാരണാജനകമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തേയില, കാപ്പി, റബര്‍, കുരുമുളക്, ഏലം, നാളികേരം, അടക്ക, കശുവണ്ടി തുടങ്ങിയ ദീര്‍ഘകാല വിളകള്‍ പ്രധാനമായും കൃഷി ചെയ്യുന്ന സ്ഥലങ്ങള്‍ പാരിസ്ഥിതിക ദുര്‍ബല പ്രദേശങ്ങള്‍ എന്ന നിര്‍വചനത്തില്‍ നിന്ന് ഒഴിവാണ്. 2003-ലെ കേരള ഫോറസ്റ്റ് ആക്ടിന്‍റെ സെക്‌ഷന്‍ 2 (സി) പ്രകാരം  പുതുതായി നിയമത്തില്‍ മാറ്റം വരുത്തേണ്ട ആവശ്യമില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.

തോട്ടങ്ങള്‍ വനംവകുപ്പു പിടിച്ചെടുക്കുകയോ തോട്ടങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കുകയോ ചെയ്യുന്നുവെന്ന പരാതി ഉയര്‍ന്നുവന്നിരുന്നു. ജസ്റ്റിസ് എന്‍.കൃഷ്ണന്‍ നായര്‍ കമ്മിഷന്‍ ഈ പ്രശ്നവും പരിശോധിക്കുകയുണ്ടായി. കേരളത്തില്‍ ഈ നിയമം നടപ്പാക്കുന്നതിനു മുമ്പു തോട്ടങ്ങള്‍ മൂലം പരിസ്ഥിതിക്കു ഹാനികരമായി യാതൊന്നും സംഭവിച്ചിട്ടില്ല. അതുകൊണ്ട് ഇക്കോളജിക്കലി ഫ്രജൈല്‍ ലാൻഡ് എന്ന വിഭാഗത്തില്‍പെടുത്തി തോട്ടങ്ങള്‍ പിടിച്ചെടുക്കുന്ന വനംവകുപ്പിന്‍റെ നടപടികള്‍ അവസാനിപ്പിക്കേണ്ടതാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

ജൂണ്‍ 20-ന് ചേര്‍ന്ന മന്ത്രിസഭായോഗം എടുത്ത തീരുമാനങ്ങള്‍ മുഖ്യമന്ത്രി നിയമസഭയെ അറിയിക്കുകയുണ്ടായി. കേരള ഫോറസ്റ്റ് ആക്ടിന്‍റെ പരിധിയില്‍നിന്നു തോട്ടങ്ങളെ ഒഴിവാക്കിയിട്ടുണ്ട് എന്ന വസ്തുത തീരുമാനങ്ങളോടൊപ്പം ചൂണ്ടിക്കാണിക്കുകയാണു ചെയ്തത്. ഇക്കാര്യത്തില്‍ പുതുതായി ഒരു തീരുമാനവും എടുത്തിട്ടില്ല. എടുക്കേണ്ട ആവശ്യവുമില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.


LATEST NEWS