സര്‍ക്കാര്‍ ഭക്ഷണം കഴിച്ചിട്ടുണ്ട്, പക്ഷെ അഴിമതി കാണിച്ചിട്ടില്ല; അതും പറഞ്ഞ് ആരും വിരട്ടാന്‍ വരേണ്ട: ചെന്നിത്തലയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 സര്‍ക്കാര്‍ ഭക്ഷണം കഴിച്ചിട്ടുണ്ട്, പക്ഷെ അഴിമതി കാണിച്ചിട്ടില്ല; അതും പറഞ്ഞ് ആരും വിരട്ടാന്‍ വരേണ്ട: ചെന്നിത്തലയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി

കോട്ടയം: സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാലായിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കൊട്ടിക്കലാശ വേദിയിലാണ് പ്രതിപക്ഷ ആക്ഷേപങ്ങൾക്ക് പിണറായി വിജയന്‍റെ മറുപടി. കെഎസ്ഇബി ട്രാൻസ്ഗ്രിഡ് പദ്ധതിയുടെ പേരിൽ വലിയ അഴിമതിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചത്. പക്ഷെ അത് ചീറ്റിപ്പോയെന്ന് പിണറായി വിജയൻ പരിഹസിച്ചു. 

അഴിമതിക്കെതിരെ അതിശക്തമായ നടപടി ഉണ്ടാകും. അഴിമതിക്കാരെ കാത്തിരിക്കുന്നത് സര്‍ക്കാര്‍ ഭക്ഷണമാണെന്ന് പറഞ്ഞപ്പോൾ തന്നെ ആ തൊപ്പിയെടുത്ത് രമേശ് ചെന്നിത്തല തലയിൽ വച്ചു. പേര് പോലും പറയാതിരുന്നിട്ടും എന്തിനാണിത്ര വേവലാതിയെന്ന് മനസിലാകുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

ഒന്നരക്കൊല്ലം സര്‍ക്കാര്‍ ഭക്ഷണം കഴിച്ചിട്ടുണ്ട്. പക്ഷെ അഴിമതി കാണിച്ചിട്ടില്ല. അതുകൊണ്ട് അത് പറഞ്ഞ് ആരും വിരട്ടാന്‍ വരേണ്ടതില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

കെ.എസ്.ഇ.ബി ടെന്‍ഡര്‍ നല്‍കിയ കിഫ്ബിയില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നിരിക്കുന്നു. വൈദ്യുതി കൊണ്ടുവരുന്നതിനും പ്രസരണത്തിനുമായി നടപ്പാക്കുന്ന വന്‍കിട ട്രാന്‍ഗ്രിഡ് പദ്ധതിയുടെ മറവില്‍ കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്നു രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപണം ഉയര്‍ത്തിയിരുന്നു.

അഴിമതി നടക്കുന്നതുകൊണ്ട് എ.ജിയുടെ ഓഡിറ്റിംഗ് കിഫ്ബിയില്‍ അനുവദിക്കാത്തത്. ഇക്കാര്യത്തില്‍സി.ബി.ഐ അന്വേഷണം വേണം. അല്ലെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം എങ്കിലും പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


LATEST NEWS