ലോക കേരളസഭയുടെ ആദ്യ സമ്മേളനത്തില്‍ എ.കെ. ഗോപാലനെ പുകഴ്​ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ലോക കേരളസഭയുടെ ആദ്യ സമ്മേളനത്തില്‍ എ.കെ. ഗോപാലനെ പുകഴ്​ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: വി.ടി. ബല്‍റാം എം.എല്‍.എയുടെ പരാമര്‍ശത്തില്‍ വിവാദം തുടരുന്നതിനിടെ എ.കെ. ഗോപാലനെ പുകഴ്​ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക കേരളസഭയുടെ ആദ്യ സമ്മേളനത്തിലാണ് മുഖ്യമന്ത്രി എ.കെ. ഗോപാലനെ പുകഴ്​ത്തി സംസാരിച്ചത്. എം.എല്‍.എ ബല്‍റാം ലോക കേരളസഭയുടെ ആദ്യ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നില്ല.

എ.കെ.ജിയെ സംബന്ധിച്ചിടത്തോളം പുറത്ത് ജീവിക്കാന്‍ വേണ്ടി പോരാടുന്നവരുടെ മനോവികാരം അലയടിക്കേണ്ട സ്ഥലമായിരുന്നു പാര്‍ലമെന്‍റ് മന്ത്രങ്ങളോ കീര്‍ത്തനങ്ങളോ അപദാനങ്ങളോ മുഴക്കേണ്ട ഇടമല്ലായിരുന്നു. എ.കെ.ജി കാട്ടിയ വഴിയേ തന്നെയാണ് പാര്‍ലമെന്‍റ് പിന്നീട് സഞ്ചരിച്ചത്. ജനവികാരം അവിടെ അലയടിച്ചു. ലോക കേരളസഭയിലും അതുതന്നെയാണ് ഉണ്ടാവേണ്ടത്. അകമേ കടന്നുചെന്ന് സാമൂഹികമാറ്റത്തിനുവേണ്ടി ഇടപെടേണ്ട പ്രവൃത്തിമണ്ഡലമാണ് ജനാധിപത്യമെന്ന് ചൂണ്ടിക്കാട്ടിയ മഹാനാണ് എ.കെ.ജിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 


LATEST NEWS