കശുവണ്ടി വ്യവസായം; സര്‍ഫാസി ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോകുന്ന സാഹചര്യം ധനകാര്യ സ്ഥാപനങ്ങള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കശുവണ്ടി വ്യവസായം; സര്‍ഫാസി ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോകുന്ന സാഹചര്യം ധനകാര്യ സ്ഥാപനങ്ങള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കശുവണ്ടി വ്യവസായവുമായി ബന്ധപ്പെട്ടെടുത്ത വായ്പകളുടെ തിരിച്ചടവില്‍ വീഴ്ച്ച വന്നവര്‍ക്കെതിരെ സര്‍ഫാസി ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോകുന്ന സാഹചര്യം ധനകാര്യ സ്ഥാപനങ്ങള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ബിഐ അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യന്ത്രി ആവശ്യം ഉന്നയിച്ചത്.

കശുവണ്ടി വ്യവസായവുമായി ബന്ധപ്പെട്ടെ എല്ലാ തൊഴിലാളികളും കടുത്ത വിഷമതയിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ വായ്പ നല്‍കിയ ബാങ്കുകളുമായി ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കാന്‍ റിസര്‍വ്വ് ബാങ്ക് നേതൃത്വം നല്‍കണമെന്ന് ആര്‍ബിഐ അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യന്ത്രി അഭ്യര്‍ത്ഥിച്ചു. ചീഫ് സെക്രട്ടറി പോള്‍ ആന്റണി, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജന്‍, ആര്‍ബിഐ റീജണല്‍ ഡയറക്ടര്‍ എസ്‌എംഎന്‍ സ്വാമി തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഈ മേഖയിലെ പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ ഈ മാസം 15 ന് ബന്ധപ്പെട്ടവരുടെ യോഗം ചേരുന്നുണ്ട്. 


LATEST NEWS