യു​എ​പി​എ അറസ്റ്റ്; മുഖ്യമന്ത്രി പി ബിയില്‍ വിശദീകരണം നല്‍കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യു​എ​പി​എ അറസ്റ്റ്; മുഖ്യമന്ത്രി പി ബിയില്‍ വിശദീകരണം നല്‍കി

കോഴിക്കോട് യു.എ.പി.എ ചുമത്തി വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പോളിറ്റ്ബ്യൂറോയില്‍ വിശദീകരണം നല്‍കി. പൊലീസാണ് വിദ്യാർഥികൾക്കെതിരെ യു.എ.പി.എ ചുമത്തിയത്, വിഷയം നിയമപരമായി സർക്കാരിന് മുന്നിലെത്തുമ്പോൾ ഉചിതമായ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിഷയം പോളിറ്റ് ബ്യൂറോ വിശദമായി ചര്‍ച്ച ചെയ്തു. യു.എ.പിഎ കരിനിയമം തന്നെയാണെന്നും യു.എ.പി.എക്കെതിരെ പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായി സമരം ചെയ്ത പാര്‍ട്ടിയാണ് സി.പി.എമ്മെന്നും പോളിറ്റ്ബ്യൂറോ, ചര്‍ച്ചക്കൊടുവില്‍ വ്യക്തമാക്കുകയും ചെയ്തു. ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.

മാവോവാദി ബന്ധം ആരോപിച്ചാണ് കോഴിക്കോട്ട് വിദ്യാര്‍ത്ഥികളായ അലനെയും താഹയെയും പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം വന്‍വിവാദമാവുകയും സര്‍ക്കാറിനും പ്രത്യേകിച്ച് ആഭ്യന്തരവകുപ്പിനുമെതിരെ മുന്നണിക്കുള്ളില്‍ നിന്ന് തന്നെ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.  

മാ​വോ​യി​സ്റ്റ് ബ​ന്ധ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രെ യു​എ​പി​എ ചു​മ​ത്തി​യ​തി​നെ​തി​രെ സി​പി​എം ദേ​ശീ​യ​നേ​തൃ​ത്വം നേ​ര​ത്തെ ത​ന്നെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​താ​ണ്. ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ലും പി​ബി​യി​ല്‍ ച​ര്‍​ച്ച ന​ട​ന്നു. ശ​ബ​രി​മ​ല​യി​ല്‍ ലിം​ഗ​സ​മ​ത്വം വേ​ണ​മെ​ന്ന പാ​ര്‍​ട്ടി നി​ല​പാ​ടി​ല്‍ മാ​റ്റ​മി​ല്ലെ​ന്ന് പി​ബി വി​ശ​ദ​മാ​ക്കി. അ​തേ​സ​മ​യം, ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ നി​ല​പാ​ട് പി​ബി ത​ള്ളി.

ആ​ക്റ്റി​വി​സ്റ്റു​ക​ള്‍​ക്ക് ആ​ക്റ്റി​വി​സം കാ​ണി​ക്കാ​നു​ള്ള ഇ​ട​മ​ല്ല ശ​ബ​രി​മ​ല​യെ​ന്ന ദേ​വ​സ്വം മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യി​ലാ​ണ് പി​ബി അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​താ​ക​ണം പാ​ര്‍​ട്ടി ന​യ​മെ​ന്നും പി​ബി യോ​ഗ​ത്തി​ല്‍ ധാ​ര​ണ​യു​ണ്ടാ​യി. ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​മാ​യി തു​ട​രു​ന്ന ​ന​യമാണിത്. ആ​രെ​യും ബ​ലം​പ്ര​യോ​ഗി​ച്ച്‌ ശ​ബ​രി​മ​ല​യി​ല്‍ ക​യ​റ്റി​ല്ലെ​ന്നും പി​ബി അ​റി​യി​ച്ചു.


LATEST NEWS