നിരീക്ഷണത്തിലായിരുന്ന വിദ്യാര്‍ത്ഥിനിയു​ടെ വീ​ട് ആ​ക്ര​മി​ച്ച സം​ഭ​വം; കടുത്ത നടപടിയെന്ന് മുഖ്യമന്ത്രി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നിരീക്ഷണത്തിലായിരുന്ന വിദ്യാര്‍ത്ഥിനിയു​ടെ വീ​ട് ആ​ക്ര​മി​ച്ച സം​ഭ​വം; കടുത്ത നടപടിയെന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: പ​ത്ത​നം​തി​ട്ട ത​ണ്ണി​ത്തോ​ടി​ല്‍ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന വിദ്യാര്‍ത്ഥിനിയുടെ വീ​ടി​നു​നേ​രെ​യു​ണ്ടാ​യ അ​ക്ര​മ​ത്തെ അ​പ​ല​പി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഇ​ത്ത​രം പ്ര​വ​ര്‍​ണ​ത​ക​ള്‍ ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ല. അക്രമം നടത്തിയവര്‍ക്കെതിരേ ധാക്ഷിണ്യമില്ലാത്ത ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

വിദ്യാര്‍ത്ഥിനിക്ക് നേരെ മാത്രമല്ല, കുട്ടിക്കും വീട്ടുകാര്‍ക്കുമെതിരെ സമൂഹമാധ്യമങ്ങളില്‍ നേരത്തേ പ്രചാരണം നടന്നിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന് നേര്‍ക്ക് വധഭീഷണി വരെ ഉയര്‍ത്തുന്ന നിലയുണ്ടായി. ഇതിന് പിന്നാലെ ജീവന് സംരക്ഷണം നല്‍കണം എന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഇതിനുള്ള പ്രതികാരം ആയാണ് അക്രമണം എന്നാണ് ലഭിച്ച വിവരം. ഇത് പോലൊരു രീതി ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

അക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുകയും ധാക്ഷിണ്യമില്ലാത്ത നടപടി സ്വീകരിക്കുകയും വേണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അത് പൊലീസ് ഒരു ഭാഗത്ത് ചെയ്യുമ്പോള്‍ തന്നെ നാടും നാട്ടുകാരും ഇത്തരത്തിലുള്ള കുല്‍സിത പ്രവര്‍ത്തികള്‍ക്കെതിരെ രംഗത്ത് വരണം.  സമൂഹത്തിനെതിരായ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ ഒറ്റപ്പെടുത്തണം. 
ഇതിനെതിരെ നാടിന്‍റെ ജാഗ്രത ഉണരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് ത​ണ്ണി​ത്തോ​ട് ഇ​ട​ക്ക​ണ​ത്ത് കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ വീ​ടി​നു​നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. കോ​യ​മ്ബ​ത്തൂ​രി​ല്‍ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങി എ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് പെ​ണ്‍​കു​ട്ടി നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്.