സഹകരണമേഖല ആധുനിക സാങ്കേതികവിദ്യയുടെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തണം; പിണറായി വിജയന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സഹകരണമേഖല ആധുനിക സാങ്കേതികവിദ്യയുടെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തണം; പിണറായി വിജയന്‍

കോഴിക്കോട്: സഹകരണമേഖല ആധുനിക സാങ്കേതികവിദ്യയുടെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണമേഖല കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളോട് പുറംതിരിഞ്ഞു മുന്നോട്ടുപോയാല്‍, അത് തിരിച്ചടിക്ക് കാരണമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 64-ാമത് സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്ട് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 

'ജനശാക്തീകരണം സഹകരണസംഘങ്ങളുടെ ഡിജിറ്റലൈസേഷനിലൂടെ' എന്ന സന്ദേശം പ്രസക്തമാണ്. നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ സഹകരണബാങ്കുകളുടെ സേവനം മെച്ചപ്പെടുത്തണം. കൃത്യത, കാര്യക്ഷമത, വേഗം, സുതാര്യത എന്നിവ ഇതിന്റെ മേന്മയാണ്. ഏകദേശം 83,153 കോടി രൂപയുടെ നിക്ഷേപമാണ് സഹകരണസ്ഥാപനങ്ങളിലുള്ളത്. 

സാമ്ബത്തിക അസമത്വംപോലെ ഡിജിറ്റല്‍ അസമത്വവുമുണ്ട്. ഡിജിറ്റല്‍ ഭിന്നത പൂര്‍ണമായും നീക്കാന്‍ കഴിയണം. എന്നാല്‍ മാത്രമേ ഗുണങ്ങള്‍ എല്ലാവരിലും എത്തുകയുള്ളു. അതിനാല്‍ സഹകരണമേഖലയില്‍ ഡിജിറ്റല്‍ സാക്ഷരത അനിവാര്യമാണ്. അതിന് സഹകരണയൂണിയന്‍ നേതൃത്വം നല്‍കണം എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.