കയര്‍ ഭൂവസ്ത്രത്തിന്റെ ഉപയോഗകാര്യത്തില്‍ ഇന്ത്യയില്‍ കേരളം അടയാളപ്പെടുത്തപ്പെടാന്‍ പോകുകയാണെന്ന്   തോമസ് ഐസക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കയര്‍ ഭൂവസ്ത്രത്തിന്റെ ഉപയോഗകാര്യത്തില്‍ ഇന്ത്യയില്‍ കേരളം അടയാളപ്പെടുത്തപ്പെടാന്‍ പോകുകയാണെന്ന്   തോമസ് ഐസക്

ആലപ്പുഴ: കയര്‍ ഭൂവസ്ത്രത്തിന്റെ ഉപയോഗകാര്യത്തില്‍ ഇന്ത്യയില്‍ കേരളം അടയാളപ്പെടുത്തപ്പെടാന്‍ പോകുകയാണെന്ന്   കയര്‍ കേരള പരിപാടിയില്‍ മന്ത്രി തോമസ് ഐസക്.   കയര്‍ ഭൂവസ്ത്രത്തിന്റെ ഉപയോഗകാര്യത്തില്‍ മറ്റൊരിടത്തുമില്ലാത്ത വൈവിധ്യവും നേട്ടവുമാണ് കൈവരിക്കുന്നത്. തോമസ്‌ ഐസക് പറഞ്ഞു. 120 കോടി രൂപയുടെ വ്യാപാരത്തിനുള്ള ധാരണാപത്രങ്ങള്‍   ഇന്നലെ കയര്‍ കേരളയില്‍ ഒപ്പുവച്ചു.

ഗ്രാമപഞ്ചായത്തുകളുടെ ജലമണ്ണുസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ കയര്‍ ഭൂവസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള കരാറിലാണ് കയര്‍ വികസന വകുപ്പും എംജിഎന്‍ആര്‍ഇജിഎസ് മിഷനും ഗ്രാമ പഞ്ചായത്തുകളും ചേര്‍ന്ന് ഒപ്പുവച്ചത്.  ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്താണ് ഏറ്റവും കൂടിയ തുകയുടെ ഭൂവസ്ത്ര ഉപയോഗത്തിന് ധാരണാപത്രം ഒപ്പുവച്ചത്. 3,30,769 ചതുരശ്ര മീറ്റര്‍ ഭൂവസ്ത്രത്തിനായി 2.14 കോടി രൂപയുടെ ധാരണാപത്രമാണ് ഇവര്‍ ഒപ്പുവച്ചത്.    


സംസ്ഥാനത്തെ എഴുനൂറിലധികം ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള പ്രസിഡന്റുമാരും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് ഒപ്പുവയ്ക്കല്‍ നടന്നത്.  മന്ത്രി മാത്യു ടി. തോമസ്,  വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. 


LATEST NEWS