അതുക്കും മേലെ പോസ്റ്റുമായി കോഴിക്കോട് മുന്‍ കളക്ടര്‍ പ്രശാന്ത് നായരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അതുക്കും മേലെ പോസ്റ്റുമായി കോഴിക്കോട് മുന്‍ കളക്ടര്‍ പ്രശാന്ത് നായരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമിടയില്‍ താന്‍ 'നുഴഞ്ഞുകയറി'യ ചിത്രവുമായി കോഴിക്കോട് മുന്‍ കളക്ടര്‍ പ്രശാന്ത് നായരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കൊച്ചി മെട്രോ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ മെട്രോ യാത്രയില്‍ കുമ്മനം രാജശേഖരന്‍ നുഴഞ്ഞുകയറിയതായുള്ള ആരോപണങ്ങള്‍ക്കിടയിലാണ് തന്റെ 'നുഴഞ്ഞുകയറ്റം' വെളിപ്പെടുത്തുന്ന ചിത്രം കളക്ടര്‍ ബ്രോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അഥവാ ഈ ചിത്രത്തിലെ എന്റെ നുഴഞ്ഞ് കയറ്റം എങ്ങനെ?'- എന്ന കുറിപ്പോടെയാണ് മോദിയെ കുമ്മനം ഷാള്‍ അണിയിക്കുന്ന, താന്‍കൂടി ഉള്‍പ്പെട്ട ചിത്രം പ്രശാന്ത് നായര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇരുപതിനായിരത്തിലേറെ ലൈക്കുകളും ആയിരത്തോളം കമന്റുകളുമാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്.


LATEST NEWS