പൊലീസുകാർ പൊതുജനങ്ങളോട് മാന്യമായി പെരുമാറണം;  അഡീഷണൽ കമ്മീഷണർ ഹർഷിത അത്തല്ലൂരി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പൊലീസുകാർ പൊതുജനങ്ങളോട് മാന്യമായി പെരുമാറണം;  അഡീഷണൽ കമ്മീഷണർ ഹർഷിത അത്തല്ലൂരി

തിരുവനന്തപുരം: ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ പൊലീസുകാർ പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് തിരു. അഡീഷണൽ കമ്മീഷണർ ഹർഷിത അത്തല്ലൂരി. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നവരെ പൊതുജനങ്ങളുമായി ബന്ധപ്പെടുന്ന ഡ്യൂട്ടിയിൽ നിയോഗിക്കരുതെന്നും സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നിര്‍ദ്ദേശം നല്‍കി. മാനസികരോഗമുള്ള വനിത പൊലീസുകാരി മാധ്യമ പ്രവർത്തകനെ കൈയേറ്റം ചെയ്ത സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം.

മാധ്യമപ്രവർ‍ത്തകനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച പൊലീസുകാരി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നുവെന്ന് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു. അസുഖത്തെ തുടർന്ന് ഏറെ നാള്‍ ചികിത്സയിലായിരുന്നു പൊലീസുകാരി. തിരികെ പ്രവേശിപ്പിച്ചപ്പോള്‍ പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്നതിനാലാണ് നിയമസഭയ്ക്ക് മുന്നില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചതെന്നും കമ്മീഷണര്‍ ഓഫീസ് വ്യക്തമാക്കി.