ഇടുക്കിയില്‍ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ കൗണ്‍സിലര്‍ പീഡിപ്പിച്ചെന്ന പരാതി വ്യാജം;  ചൈൽഡ് ലൈൻ പ്രവർത്തകനെതിരെ പോലീസ് കേസെടുത്തു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇടുക്കിയില്‍ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ കൗണ്‍സിലര്‍ പീഡിപ്പിച്ചെന്ന പരാതി വ്യാജം;  ചൈൽഡ് ലൈൻ പ്രവർത്തകനെതിരെ പോലീസ് കേസെടുത്തു

ഇടുക്കി: ഇടുക്കിയില്‍ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ കൗണ്‍സിലര്‍ പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് പൊലീസ്. കുട്ടിയെ ഭീഷണിപ്പെടുത്തി പരാതി എഴുതിവാങ്ങിയ ചൈൽഡ് ലൈൻ പ്രവർത്തകൻ എഡ്വിൻരാജിനെതിരെ മൂന്നാർ പൊലീസ് കേസെടുത്തു. 

കൗണ്‍സിലറിന്റെ ഭാഗത്തു നിന്നും യാതൊരുവിധ അനിഷ്ട സംഭവങ്ങളും ഉണ്ടായിട്ടില്ലെന്ന് കുട്ടി പൊലീസിന് മൊഴി നൽകി. മാത്രമല്ല ഭീഷണിപ്പെടുത്തിയാണ് ചൈൽഡ് ലൈൻ പ്രവർത്തകൻ എഡ്വിൻരാജ് പരാതി എഴുതിവാങ്ങിയതെന്നും കുട്ടി പറഞ്ഞു.  

തോട്ടം മേഖലയിലെ സർക്കാർ സ്കൂളിൽ പഠിക്കുന്ന ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മൂന്നാർ നിവാസിയും കുട്ടികളുടെ കൗണ്‍സിലറുമായ പെൺകുട്ടി പീഡിപ്പിച്ചെന്നായിരുന്നു കഴിഞ്ഞ ദിവസം പൊലീസിന് പരാതി ലഭിച്ചത്.