നേപ്പാളിൽ ദമ്പതികളും കുട്ടികളും മരിച്ച സംഭവം; ദുഃഖം അറിയിച്ച് മുഖ്യമന്ത്രി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നേപ്പാളിൽ ദമ്പതികളും കുട്ടികളും മരിച്ച സംഭവം; ദുഃഖം അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: നേപ്പാളിൽ വിഷവാതകം ശ്വസിച്ച് ദമ്പതികളും കുട്ടികളും മരിച്ച ദാരുണ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. മൃതദേഹം നാട്ടിലെത്തിക്കേണ്ട ചുമതല നോർക്കയ്ക്ക് നൽകിയിട്ടുണ്ട്. നോർക്കാ അധികൃതർ നേപ്പാളിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുന്നുണ്ടെന്നും പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം നാളെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.