സ്ഥാനാര്‍ഥി നിര്‍ണ്ണയം; കോണ്‍ഗ്രസ് സ്ക്രീനിംഗ് കമ്മറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്ഥാനാര്‍ഥി നിര്‍ണ്ണയം; കോണ്‍ഗ്രസ് സ്ക്രീനിംഗ് കമ്മറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍

തിരുവനന്തപുരം: ലോകസഭ തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിനുള്ള നിര്‍ണ്ണായക സ്ക്രീനിംഗ് കമ്മറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍. മുതിര്‍ന്ന നേതാക്കളുടെ സ്ഥാനാർത്ഥിത്വവും ചര്‍ച്ച ചെയ്യും. ഇന്നത്തെ ചര്‍ച്ചയില്‍ തീരുമാനം ആയില്ലെങ്കില്‍ ഒന്നിലധികം പേരുകളോടെ സാധ്യത പട്ടിക തെരഞ്ഞെടുപ്പ് സമിതിക്ക് സമര്‍പ്പിക്കും.

ഇടുക്കി, ആലപ്പുഴ, വടകര, പത്തനംതിട്ട, വയനാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അവ്യക്തത തുടരുയാണ്. ഉമ്മന്‍ചാണ്ടിയുടെ നിലപാടിനെ ആശ്രയിച്ചിരിക്കും പത്തനംതിട്ടയിലെ യും ഇടുക്കിയിലെയും തീരുമാനം. ഉമ്മന്‍ചാണ്ടി പത്തനംതിട്ടയിൽ മത്സരിക്കാൻ തയ്യാറായാൽ ആന്റോ ആന്റണി മണ്ഡലം മാറിയേക്കും. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസും ജോസഫ് വാഴയ്ക്കനും സാധ്യത പട്ടികയിലുണ്ട്. 

ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, എം.കെ രാഘവൻ, കെ.സുധാകരന്‍, ദിവ്യ ഹരിദാസ്, സുബ്ബയ്യ റായ് എന്നിവരുടെ കാര്യത്തില്‍ കഴിഞ്ഞ യോഗത്തില്‍ ധാരണയായിരുന്നു.