വേങ്ങര ഉപതിരഞ്ഞെടുപ്പിന് മുമ്പ് കെ.പി.സി.സി പ്രസിഡന്റ്നെ തിരഞ്ഞെടുക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വേങ്ങര ഉപതിരഞ്ഞെടുപ്പിന് മുമ്പ് കെ.പി.സി.സി പ്രസിഡന്റ്നെ തിരഞ്ഞെടുക്കും

തിരുവനന്തപുരം: കെപിസിസി സംഘടനാ തിരഞ്ഞെടുപ്പ് സമവായത്തില്‍ നടത്താന്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ക്കിടയില്‍ ധാരണ. വേങ്ങര ഉപതിരഞ്ഞെടുപ്പിന് മുമ്പ് പുതിയ കെ.പി.സി.സി പ്രസിഡന്റ് എത്തിയേക്കുമെന്നാണ് സൂചന. ഇന്നലെ രാത്രി ചേര്‍ന്ന ഗ്രൂപ്പ് നേതാക്കളുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.

കെപിസിസി രാഷ്ട്രീയ കാര്യസമിതി ഇന്നും യുഡിഎഫ് നേതൃയോഗം നാളെയും ചേരാനിരിക്കെയാണ് എ,ഐ ഗ്രൂപ്പ് പ്രതിനിധികള്‍ ചര്‍ച്ച നടത്തിയത്. സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഈ ആഴ്ച തന്നെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കൂടിക്കാഴ്ച നടത്തും.

ഈ മാസം 20ന് മുമ്പ് ബ്ലോക്കുകളില്‍ നിന്നുള്ള കെപിസിസി ഭാരവാഹികള്‍ തീരുമാനിക്കുകയും ഒക്ടോബര്‍ ആദ്യ വാരത്തില്‍ തന്നെ കെപിസിസി പ്രസിഡന്റടക്കമുള്ളവരേയും തിരഞ്ഞെടുക്കാനാണ് ധാരണയായിട്ടുള്ളത്. അതേ സമയം ഇക്കാര്യത്തില്‍ വീണ്ടും തര്‍ക്കം വരികയാണെങ്കില്‍ സംഘടനാ തിരഞ്ഞെടുപ്പ് നീളാനാണ് സാധ്യത.

ഇന്ന് ചേരുന്ന രാഷ്ട്രീയ കാര്യസമിതിയിലും നാളെ നടക്കാനിരിക്കുന്ന യുഡിഎഫ് യോഗത്തിലും പ്രതിപക്ഷ നേതാവിനെക്കുറിച്ചുള്ള വ്യത്യസ്താഭിപ്രായങ്ങള്‍ ഉയര്‍ന്നത് ചര്‍ച്ചയാകും. രമേശ് ചെന്നിത്തലക്കെതിരെ ഒളിയമ്പുമായി ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എം അസീസാണ് ആദ്യം രംഗത്തെത്തിയത്. ഇതിന് പിന്നാലെ അസീസിന് പിന്തുണയുമായി കെ.മുരളീധരനും രംഗത്തെത്തിയിരുന്നു.
 


LATEST NEWS