കോണ്‍ഗ്രസ് സീറ്റ് വിഭജനം; വയനാട്, ഇടുക്കി സീറ്റിനായി ഗ്രൂപ്പ് തര്‍ക്കം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോണ്‍ഗ്രസ് സീറ്റ് വിഭജനം; വയനാട്, ഇടുക്കി സീറ്റിനായി ഗ്രൂപ്പ് തര്‍ക്കം

വയനാട്‌: കോണ്‍ഗ്രസ് സീറ്റ് വിഭജനത്തില്‍ തര്‍ക്കം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് എ-ഐ ഗ്രൂപ്പ് തര്‍ക്കം നടക്കുന്നത്. വയനാട്, ഇടുക്കി സീറ്റുകളെച്ചൊല്ലിയാണ് തര്‍ക്കം നടക്കുന്നത്. തങ്ങളുടെ സിറ്റിങ് സീറ്റായ വയനാട് വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ഐ ഗ്രൂപ്പ്. എന്നാല്‍ എ ഗ്രൂപ്പ് ടി സിദ്ദിഖിനായി ശക്തമായ സമ്മര്‍ദം തുടരുന്നു. ഇവിടെ ഷാനിമോള്‍ ഉസ്മാന്‍ അല്ലെങ്കില്‍ കെപിസിസി സെക്രട്ടറി കെ.പി അബ്ദുള്‍ മജീദിന്റെ പേരാണ് ഐ ഗ്രൂപ്പ് നിര്‍ദേശിക്കുന്നത്.

ഇടുക്കി സീറ്റിനായി എ ഗ്രൂപ്പ് ഡീന്‍ കുര്യാക്കോസിന് വേണ്ടി വാദിക്കുമ്പോള്‍ ഐ ഗ്രൂപ്പ് മുന്നോട്ടുവയ്ക്കുന്നത് ജോസഫ് വാഴയ്ക്കന്റെ പേരാണ്. വയനാട് അല്ലെങ്കില്‍ വടകരയില്‍ സിദ്ദിഖ് എന്നതിലേക്ക് ചര്‍ച്ചനടക്കുമ്പോഴും ജയരാജനെതിരെ ഒരു ഹിന്ദു സ്ഥാനാര്‍ഥി തന്നെ വേണമെന്ന് ചില നേതാക്കള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു. കെഎസ്.യു പ്രസിഡന്റ് കെ.എം അഭിജിത്ത്, രാജ്മോഹന്‍ ഉണ്ണിത്താന്‍, വിടി ബല്‍റാം എന്നീ പേരുകളും വടകര സീറ്റിലേക്ക് പരിഗണിക്കുന്നുണ്ട്.


LATEST NEWS