വിവാദ പ്രസംഗം:കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീധരന്‍ പിള്ള ഹൈക്കോടതിയില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിവാദ പ്രസംഗം:കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീധരന്‍ പിള്ള ഹൈക്കോടതിയില്‍

വിവാദ പ്രസംഗത്തിന്റെ പേരില്‍ എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അധ്യക്ഷന്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി. അറസ്റ്റ് അടക്കമുള്ള നടപടികള്‍ ചൊവ്വാഴ്ച വരെ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

നിലനില്‍ക്കാത്ത കേസാണ് തനിക്കെതിരെ ഉള്ളതെന്നാണ് ശ്രീധരന്‍പിള്ള ഹര്‍ജിയില്‍ പറയുന്നത്. കേസിന് ആസ്പദമായ കുറ്റമൊന്നും താന്‍ ചെയ്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കോഴിക്കോട്ട് യുവമോര്‍ച്ചാ സമ്മേളനത്തില്‍ നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരിലാണ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. സമാധാന അന്തരീക്ഷം തകര്‍ക്കുംവിധം പൊതുജനങ്ങളില്‍ പ്രകോപനത്തിന് പ്രേരണ നല്‍കുന്ന തരത്തില്‍ സംസാരിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമം 505 (1) (ബി) വകുപ്പ് പ്രകാരമാണ് കേസ്.


LATEST NEWS