കൊ​റോ​ണ: ആ​ല​പ്പു​ഴ​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന​യാ​ള്‍ ആ​ശു​പ​ത്രി വി​ട്ടു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കൊ​റോ​ണ: ആ​ല​പ്പു​ഴ​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന​യാ​ള്‍ ആ​ശു​പ​ത്രി വി​ട്ടു

ആ​ല​പ്പു​ഴ: കൊ​റോ​ണ ബാ​ധി​ച്ച്‌ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന​യാ​ള്‍ ആ​ശു​പ​ത്രി വി​ട്ടു. ഇ​വ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യ​തോ​ടെ​യാ​ണ് ആ​ശു​പ​ത്രി വി​ടാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​ത്. 

ഫെ​ബ്രു​വ​രി 26 വ​രെ വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ തു​ട​രാ​ന്‍ ഇ​യാ​ളോ​ട് നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. രോ​ഗി സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യെ​ന്നും ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്തു​വെ​ന്നും മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് വി​ല​യി​രു​ത്തി. 

കൊ​റോ​ണ പ​ട​ര്‍​ന്നു പി​ടി​ച്ച ചൈ​ന​യി​ലെ വു​ഹാ​നി​ല്‍ നി​ന്നും എ​ത്തി​യ​യാ​ള്‍​ക്കാ​ണ് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​രു​ന്ന​ത്. ഇ​യാ​ളെ ക​ര്‍​ശ​ന നി​രീ​ക്ഷ​ണ​ത്തി​ല്‍ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. 


LATEST NEWS