അഴിമതി: കോഴിക്കോട് എംപി എം.കെ.രാഘവനെതിരെ പൊലീസ് കേസെടുത്തു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അഴിമതി: കോഴിക്കോട് എംപി എം.കെ.രാഘവനെതിരെ പൊലീസ് കേസെടുത്തു

കോഴിക്കോട് എംപി എം.കെ.രാഘവനെതിരെ പൊലീസ് കേസെടുത്തു. കേരള സ്റ്റേറ്റ് അഗ്രോ കോപ്പറേറ്റിവ് സൊസൈറ്റിയില്‍ അഴിമതി നടത്തിയെന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. സ്ഥാപനത്തിൽ ക്രമക്കേട് നടന്നുവെന്ന് ഓഡിറ്റ് റിപ്പോർട്ട് അടിസ്ഥാനത്തിൽ ആണ് സർക്കാർ നിർദേശ പ്രകാരമുള്ള കേസ് എന്നാണ് വിവരം.

കോഴിക്കോട് എംപിയായ എംകെ രാഘവന്‍ ഇക്കുറിയും കോഴിക്കോട് നിന്ന് മത്സരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഴിമതി കേസില്‍ എംകെ രാഘവനെതിരെ അന്വേഷണം വരുന്നത് എന്നത് ശ്രദ്ധേയമാണ്. 

2002 മുതൽ 2014വരെ എം.കെ രാഘവൻ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയർമാൻ ആയിരുന്നു. ഈ കാലയളവിലാണ് അഴിമതി നടത്തിയെന്നാണ് വിവരം. സഹകരണ വിജിലൻസ് ഡിവൈഎസ്പി മാത്യു രാജ് കള്ളിക്കാടൻ ആണ് സംഭവത്തില്‍ അന്വേഷണം നടത്തിയത്. 


LATEST NEWS