കെ എം മാണിയുടെ അനുസ്​മരണ യോഗത്തില്‍​ ചെയര്‍മാനെ തെരഞ്ഞെടുക്കരുതെന്ന്​ കോടതി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കെ എം മാണിയുടെ അനുസ്​മരണ യോഗത്തില്‍​ ചെയര്‍മാനെ തെരഞ്ഞെടുക്കരുതെന്ന്​ കോടതി


തിരുവനന്തപുരം: തിരുവനന്തപുരത്ത്​ വെച്ച്‌​ നടക്കുന്ന കെ എം മാണി അനുസ്​രണ പരിപാടിയില്‍ കേരള കോണ്‍ഗ്രസ്​ എം ​െചയര്‍മാനെ തെരഞ്ഞെടുക്കരുതെന്ന്​ കോടതി. തിരുവനന്തപുരം അവധിക്കാല കോടതിയുടേതാണ്​ ഉത്തരവ്​. കൊ​ല്ലം ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​നോ​ജി​ന്‍റെ ഹ​ര്‍​ജി​യി​ല്‍ ആ​ണ് ന​ട​പ​ടി. യോഗത്തില്‍ മാണി അനുസ്​മരണം മാത്രമേ നടത്താവൂ എന്നും പാര്‍ട്ടി ഭാരവാഹികളേയും യോഗത്തില്‍ തെരഞ്ഞെടുക്കരുതെന്നും കോടതി ഉത്തരവിട്ടു.  

അ​നു​സ്‌​മ​ര​ണ മ​റ​വി​ല്‍ ചെ​യ​ര്‍​മാ​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ നീ​ക്കം ന​ട​ക്കു​ന്നു​ണ്ടെ​ന്നും ഇ​ത് ത​ട​യ​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ടാ​ണ് മ​നോ​ജ് കോടതിയെ സമീപിച്ചത്. തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ണി അ​നു​സ്‌​മ​ര​ണ​ത്തി​ല്‍ പി.​ജെ. ജോ​സ​ഫും ജോ​സ് കെ ​മാ​ണി​യും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. 

പാര്‍ട്ടി വര്‍ക്കിങ്​ ചെയര്‍മാന്‍ ആയിരുന്ന പി.ജെ. ജോസഫിനാണ്​ നിലവില്‍ ചെയര്‍മാ​ന്‍െറ താത്​ക്കാലിക ചുമതല. 


LATEST NEWS