ഇസ്മയിലിന്റെ വിമര്‍ശനം ജാഗ്രത കുറവ് മൂലമെന്ന് സിപിഐ സംസ്ഥാന നേതൃത്വം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇസ്മയിലിന്റെ വിമര്‍ശനം ജാഗ്രത കുറവ് മൂലമെന്ന് സിപിഐ സംസ്ഥാന നേതൃത്വം

തിരുവനന്തപുരം : സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗം ബഹിഷ്കരിച്ച നടപടിയെ വിമർശിച്ച പാർട്ടി ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.ഇ.ഇസ്മയിലിന്റെ നടപടിയെ  വിമര്‍ശിച്ചു  സിപിഐ സംസ്ഥാന നേതൃത്വം രംഗത്തെത്തി.  ഇസ്മയിലിന്റെ ഇന്നലത്തെ വിമര്‍ശനം ജാഗ്രത കുറവ് മൂലമാണ്. സംഘടനാപരമായ അറിവില്ലായ്മയാണ് ഇസ്മയിലിനെന്നും  അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു. കെ.ഇ.ഇസ്മയിലിന്റെ വിമര്‍ശനങ്ങള്‍ 22ന് ചേരുന്ന പാര്‍ട്ടി എക്‌സിക്യൂട്ടീവ് ചര്‍ച്ച ചെയ്യും. തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐയില്‍ ചേരിതിരിവില്ലെന്നും പ്രകാശ് ബാബു പറഞ്ഞു.

 

വെള്ളിയാഴ്ചയാണ് സിപിഐ സംസ്ഥന നേതൃത്വത്തിന്റെ നിലപാടുകളെ തള്ളി കെ.ഇ. ഇസ്മയിൽ രംഗത്തെത്തിയത്. സിപിഐയിലെ എല്ലാവരും അറിഞ്ഞല്ല മന്ത്രിമാർ കാബിനറ്റ് യോഗം ബഹിഷ്കരിച്ചതെന്നും തോമസ് ചാണ്ടിയുടെ റിസോർട്ടിലേക്കുള്ള റോഡിന് താൻ എംപിയായിരുന്നപ്പോൾ ഫണ്ട് അനുവദിച്ചത് പാർട്ടി നേതൃത്വം അറിഞ്ഞു തന്നെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോർട്ടിൽ താൻ ഇതുവരെ പോയിട്ടില്ലെന്നും ചാണ്ടിയുടെ ആതിഥ്യം സ്വീകരിച്ചിട്ടുമില്ലെന്നും കെ.ഇ.ഇസ്മയിൽ വിശദീകരിച്ചിരുന്നു. ചാണ്ടിയുടെ രാജി വൈകിയിട്ടില്ലെന്നും ഇസ്മയില്‍ ഇന്നലെ പറഞ്ഞിരുന്നു.

ദേശീയ എക്സിക്കുട്ടീവ് അംഗം പറഞ്ഞത് കൊണ്ട് പാര്‍ട്ടിയുടെ ശോഭ കെടില്ല. പാര്‍ട്ടി തീരുമാനം കൈകൊണ്ട യോഗത്തില്‍ ഇസ്മായില്‍ പങ്കെടുത്തിരുന്നില്ല. അതിനാലാവാം അദ്ദേഹത്തിന് ഇക്കാര്യം അറിയാഞ്ഞതെന്നും പ്രകാശ് ബാബു പറഞ്ഞു..


LATEST NEWS