ഉപതെരഞ്ഞെടുപ്പ് ലക്ഷ്യം; മരട് ഫ്ലാറ്റ് പൊളിച്ചു നീക്കണമെന്ന ആവശ്യപെട്ട് സിപിഐ നടത്താനിരുന്ന ധർണ മാറ്റി വച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഉപതെരഞ്ഞെടുപ്പ് ലക്ഷ്യം; മരട് ഫ്ലാറ്റ് പൊളിച്ചു നീക്കണമെന്ന ആവശ്യപെട്ട് സിപിഐ നടത്താനിരുന്ന ധർണ മാറ്റി വച്ചു

കൊച്ചി: മരടിൽ നിയമം ലംഘിച്ച് നിർമ്മിച്ച ഫ്ളാറ്റുകൾ പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് സിപിഐ ഇന്ന് നടത്താനിരുന്ന ധർണ മാറ്റി വച്ചു. സിപിഐ മരട് ലോക്കൽ കമ്മറ്റി നടത്താനിരുന്ന മാർച്ചാണ് മാറ്റി വച്ചത്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ധർണ മാറ്റി വെക്കുന്നത്. 

കോടതി ഉത്തരവ് കണ്ണിൽ ചോരയില്ലാത്തതാണെന്ന നിലപാടുമായി സിപിഎം അടക്കമുളള രാഷ്ട്രീയ കക്ഷികൾ രംഗത്ത് വരുമ്പോഴാണ് സിപിഐ സമരവുമായി എത്തുന്നത്. ഫ്ലാറ്റ് താമസക്കാരെ വഞ്ചിച്ചത് നിർമ്മാതാക്കളാണെന്നും നഷ്ടപരിഹാരം അവരിൽ നിന്ന് ഈടാക്കണമെന്നും സിപിഐ ആവശ്യപ്പെടുന്നു.