സി.പി.ഐ നിർണായക എക്​സിക്യൂട്ടിവ്​ ഇന്ന്;​ വിവിധ വിഷയങ്ങളിൽ  സിപിഎമ്മുമായുളള ഭിന്നത ചർച്ചയാകും 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സി.പി.ഐ നിർണായക എക്​സിക്യൂട്ടിവ്​ ഇന്ന്;​ വിവിധ വിഷയങ്ങളിൽ  സിപിഎമ്മുമായുളള ഭിന്നത ചർച്ചയാകും 

സിപിഎമ്മുമായി തുടരുന്ന ഭിന്നതയുടെ പശ്ചാത്തലത്തിൽ നിർണായകമായ സിപിഐ സം​സ്​​ഥാ​ന എ​ക്​​സി​ക്യൂ​ട്ടി​വ്​ യോ​ഗം ഇന്ന് ചേരും. മ​ന്ത്രി​സ​ഭ​യോ​ഗ ബ​ഹി​ഷ്​​ക​ര​ണം, സി.​പി.​എ​മ്മി​​ന്റെ പ​ര​സ്യ​നി​ല​പാ​ട്, ജ​ന​യു​ഗ​ത്തി​ലെ എ​ഡി​​റ്റോ​റി​യ​ൽ, നേ​താ​ക്ക​ളു​ടെ പ്ര​തി​രോ​ധം, മു​തി​ർ​ന്ന നേ​താ​വ്​ കെ.​ഇ. ഇ​സ്​​മാ​യി​ലിന്റെ  പ​രസ്യ​പ്ര​സ്​​താ​വ​ന, മൂ​ന്നാ​ർ വി​ഷ​യം, സെ​ക്ര​േ​ട്ട​റി​യ​റ്റി​ലെ മാ​ധ്യ​മ​വി​ല​ക്ക്, മ​ന്ത്രി ഇ. ​​ച​ന്ദ്ര​ശേ​ഖ​ര​നെ​തി​രാ​യ സി.​പി.​എം ബ​ഹി​ഷ്​​ക​ര​ണം ഉ​ൾ​പ്പെ​ടെ വി​ഷ​യ​മാ​കും. രാ​വി​ലെ 10.30ന്​ ​പാ​ർ​ട്ടി ആ​സ്​​ഥാ​ന​മാ​യ എം.​എ​ൻ സ്​​മാ​ര​ക​ത്തി​ലാ​ണ്​ യോ​ഗം.

തോ​മ​സ് ​ചാ​​ണ്ടി​യു​ടെ രാ​ജി ആ​വ​ശ്യ​വു​മാ​യി ബ​ന​ന്ധ​പ്പെ​ട്ട്​ സി.​പി.​െ​എ മ​ന്ത്രി​മാ​ർ മ​ന്ത്രി​സ​ഭ​യോ​ഗം ബ​ഹി​ഷ്​​ക​രി​ച്ച​ത്​ പാ​ർ​ട്ടി​യി​ലെ പ​ല നേ​താ​ക്ക​ളും അ​റി​ഞ്ഞി​ല്ലെ​ന്നും ഇ​ത്​ ച​ർ​ച്ചചെ​യ്യു​മെ​ന്നും ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം കെ.​ഇ. ഇ​സ്​​മാ​യി​ൽ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, എ​ല്ലാ നേ​താ​ക്ക​ളും അ​റി​ഞ്ഞു​ള്ള തീ​രു​മാ​ന​മാ​ണ്​ എ​ടു​ത്ത​തെ​ന്ന്​ സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​നും അ​സി. സെ​ക്ര​ട്ട​റി കെ. ​പ്ര​കാ​ശ്​ ബാ​ബു​​വും വ്യ​ക്​​ത​മാ​ക്കി.


LATEST NEWS