കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ സമരപ്പന്തല്‍ സിപിഐഎമ്മുകാര്‍ കത്തിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ സമരപ്പന്തല്‍ സിപിഐഎമ്മുകാര്‍ കത്തിച്ചു

ക​ണ്ണൂ​ർ: കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ സമരപ്പന്തല്‍  സിപിഐഎമ്മുകാര്‍ തീയിട്ടു. വ​യ​ൽ നി​ക​ത്തി ദേ​ശീ​യ പാ​ത നി​ർമ്മി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തിരെ സ​മ​രം ചെ​യ്യു​ന്ന വ​യ​ൽ​ക്കി​ളി പ്ര​വ​ർ​ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതിന് പിന്നാലെയാണ് സിപിഐഎമ്മുകാര്‍ സമരക്കാരുടെ പന്തലിന് തീയിട്ടത്. പൊലീസ് നോക്കിനില്‍ക്കെയാണ് സമരപ്പന്തലിന് തീയിട്ടത്.

ഡപ്യൂട്ടി തഹസിൽദാറും തളിപ്പറമ്പ് ഡിവൈഎസ്പിയും സമരക്കാരുമായി ചർച്ച നടത്തി. നാളെ യോഗം വിളിക്കാമെന്ന് ജില്ലാ കലക്ടർ ഫോണിൽ വിളിച്ച് ഉറപ്പ് നൽകിയെങ്കിലും സമരക്കാർ പിന്മാറിയില്ല. ബൈപാസിനുള്ള നടപടികൾ നിർത്തി വെക്കും വരെ വയലിൽ സമരം തുടരുമെന്ന് വയൽക്കിളികൾ വ്യക്തമാക്കി എന്നാല്‍ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇതിന് പിന്നാലെയാണ് സിപിഐഎമ്മുകാര്‍ പന്തലിന് തീയിട്ടത്.

ഇന്ന് രാവിലെ ഭൂമിയേറ്റെടുക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ ഭൂമി അളക്കാന്‍ എത്തിയപ്പോഴാണ് സമരക്കാര്‍ പ്രതിഷേധം ശക്തമാക്കിയത്. ആത്മാഹൂതി ഭീഷണിയുമായി കര്‍ഷകര്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച ശേഷം മണ്ണെണ്ണ കുപ്പികളും പിടിച്ചായിരുന്നു പ്രതിഷേധിച്ചത്. വയൽ നികത്തി ബൈപാസ് നിർമിക്കാനുള്ള നടപടികൾ നിർത്തി വെക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.ഇന്ന് നാല്‍പ്പതോളം പേര്‍  പ്രതിഷേധിക്കാനെത്തിയത്. ഒരു കാരണവശാലും സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് വയൽക്കിളികൾ വ്യക്തമാക്കി


LATEST NEWS