നാളുകള്‍ എണ്ണപ്പെട്ട് കഴിഞ്ഞു”,  ശുഹൈബിന് നേരെ സിപിഐഎം പ്രവര്‍ത്തകരുടെ കൊലവിളി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നാളുകള്‍ എണ്ണപ്പെട്ട് കഴിഞ്ഞു”,  ശുഹൈബിന് നേരെ സിപിഐഎം പ്രവര്‍ത്തകരുടെ കൊലവിളി

എടയന്നൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിനെതിരേ സിപിഎം പരസ്യമായി കൊലവിളി നടത്തുന്നതിന്‍റെ വീഡിയോ പുറത്തുവന്നു. 

രണ്ടാഴ്ച മുൻപ് എടയന്നൂരിൽ സിപിഎം നടത്തിയ പ്രകടനത്തിനിടെയാണ് പ്രവർത്തകർ ശുഹൈബിനെ കൊല്ലുമെന്ന് പരസ്യമായ ഭീഷണി മുഴക്കുന്നത്. തങ്ങളോട് കളിച്ചവരാരും ജീവിച്ചിരിപ്പില്ലെന്നും നിന്‍റെ നാളുകളും എണ്ണപ്പെട്ടുവെന്നുമായിരുന്നു മുദ്രാവാക്യം.

ശുഹൈബിനെ കൊലപ്പെടുത്തിയത് സിപിഐഎം പ്രവര്‍ത്തകരാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.  വീഡിയോയുടെ  അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസിന്റെ ആരോപണം. . എന്നാല്‍ ഈ ആരോപണം സിപിഐഎം ജില്ലാ നേതൃത്വം തള്ളി. കൊലപാതകത്തില്‍ പങ്കില്ലെന്ന് സിപിഐഎം എടയന്നൂര്‍ ലോക്കല്‍ കമ്മറ്റിയും അഭിപ്രായപ്പെട്ടു.

രണ്ടാഴ്ച മുൻപാണ് സിപിഎം പ്രവർത്തകർ ശുഹൈബിനെതിരേ കൊലവിളിച്ചത്. എടയന്നൂർ സ്കൂൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പ്രദേശത്ത് കോണ്‍ഗ്രസ്-സിപിഎം തർക്കം തുടരുന്നത്. സ്കൂൾ തെരഞ്ഞെടുപ്പിൽ കുട്ടികൾക്കൊപ്പം ശുഹൈബും സജീവമായിരുന്നു. 

തുടർന്ന് സിഐടിയു പ്രവർത്തകർ ശുഹൈബിനെ നേരിട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് ശുഹൈബ് അംഗമായ ക്ലബിന് നേരെ അക്രമമുണ്ടായി. പിന്നാലെ തുടർ സംഘർഷത്തിന്‍റെ പേരിൽ ശുഹൈബ് അറസ്റ്റിലായി റിമാൻഡിലായിരുന്നു.

എന്നാല്‍ കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. പ്രദേശത്ത് രാഷ്ട്രീയ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഏതെങ്കിലും പ്രവര്‍ത്തകര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. കൊലപാതകത്തെ അപലപിക്കുന്നു. ജയരാജന്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ശുഹൈബ് വെട്ടേറ്റ് മരിച്ചത്. എടയന്നൂര്‍ തെരൂരില്‍ വെച്ച് ബോംബെറിഞ്ഞ ശേഷം അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ശുഹൈബിനെ കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. ശുഹൈബിന്റെ രണ്ട് സുഹൃത്തുക്കള്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.


LATEST NEWS