മന്ത്രി തോമസ് ചാണ്ടിക്കെതിരെ നടപടി അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചതിനു ശേഷം; സി.പി.എം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മന്ത്രി തോമസ് ചാണ്ടിക്കെതിരെ നടപടി അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചതിനു ശേഷം; സി.പി.എം

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ കാര്യത്തില്‍ നടപടി അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചതിനു ശേഷം മതിയെന്നു സി.പി.എം. നിയമലംഘനം വ്യക്തമാണെന്നും മന്ത്രിയെ ഇനിയും സംരക്ഷിക്കേണ്ടതില്ലെന്നും അഭിപ്രായമുയര്‍ന്നു. എങ്കിലും ഉടന്‍ നടപടി വേണ്ട എന്നാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്‍റെ തീരുമാനം

തോമസ് ചാണ്ടി ജനജാഗ്രതാ യാത്രയ്ക്കിടെ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരേയും വിമര്‍ശനമുയര്‍ന്നു. ഇക്കാര്യം ഇടതുമുന്നണിയുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യാനും തീരുമാനമായി. ലേക് പാലസ് റിസോര്‍ട്ട് നിര്‍മാണത്തിലടക്കം ചട്ടലംഘനങ്ങള്‍ അക്കമിട്ടുനിരത്തുന്ന ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നതോടെ അദ്ദേഹത്തിനെതിരേ രൂക്ഷവിമര്‍ശനവും നടപടി വേണമെന്ന ആവശ്യവുമുയര്‍ന്നു. 

തോമസ് ചാണ്ടിക്കെതിരേ ഈ ഘട്ടത്തില്‍ നടപടിയെടുക്കുന്നത് മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കുമെന്ന എതിര്‍വാദമുണ്ടായി. അതോടെ എ.ജിയുടെ നിയമോപദേശം വരെ കാത്തിരിക്കാന്‍ ധാരണയായത്. തോമസ് ചാണ്ടിക്കെതിരേ നടപടി വേണ്ടിവന്നാലും കൃത്യമായ നടപടിക്രമങ്ങള്‍ക്കായാണ് സര്‍ക്കാര്‍ കാത്തിരുന്നതെന്നു വാദിക്കാന്‍ ഇതുപകരിക്കുമെന്നാണു വിലയിരുത്തല്‍. 


LATEST NEWS