തമ്മിൽ തല്ല് നിർത്താനൊരുങ്ങി സിപിഐയും സിപിഎമ്മും; ചർച്ചകൾക്ക് ഇന്ന് തുടക്കം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തമ്മിൽ തല്ല് നിർത്താനൊരുങ്ങി സിപിഐയും സിപിഎമ്മും; ചർച്ചകൾക്ക് ഇന്ന് തുടക്കം

തോമസ് ചാണ്ടിയുടെ രാജിയെച്ചൊല്ലി ഉടലെടുത്ത സിപിഎം – സിപിെഎ ഭിന്നത പരിഹരിക്കാനുള്ള ശ്രമങ്ങള്‍ സജീവം. പ്രശ്നപരിഹാരത്തിനുള്ള ചർച്ചകൾ ഇന്നാരംഭിക്കും. വിദേശത്തുനിന്ന് ഇന്ന് തിരിച്ചെത്തുന്ന സിപിെഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കോടിയേരി ബാലകൃഷ്ണനുമായി വൈകാതെ ചർച്ച ആരംഭിക്കും. 

തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സിപിെഎ മന്ത്രിമാർ മന്ത്രിസഭാ യോഗം ബഹിഷ്കരിച്ചതിനു പിന്നാലെയായിരുന്നു സിപിഎം സിപിഐ കൊമ്പുകോർക്കൽ തുടങ്ങിയത്. ഇരു പാർട്ടിയുടെ നേതാക്കളും ആരോപണങ്ങളുമായി രംഗത്ത് വന്നതോടെ അടി പരസ്യമായി. പരസ്യമായ ആക്ഷേപണങ്ങളും ആരോപണങ്ങളും മൂർച്ഛിച്ചച്ചതോടെയാണ് വിഷയം അവസാനിപ്പിക്കാൻ ഇരുകൂട്ടരും ചർച്ചക്കൊരുങ്ങുന്നത്.

അഭിപ്രായവ്യത്യാസങ്ങൾ പറഞ്ഞുതീർക്കണമെന്നു ദേശീയ സെക്രട്ടറി സുധാകർ റെഡ്ഡി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു. മുന്നണിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ തയാറാണന്നു സിപിഎം സംസ്ഥാന സെക്രട്ടറി കൂടി പറഞ്ഞതോടെ ചർച്ചക്ക് കളമൊരുങ്ങുകയായിരുന്നു. മുന്നണിയിലെ തർക്കങ്ങളേക്കാൾ പാർട്ടിക്കുള്ളിലെ ഭിന്നതയാണ് സിപിഐ ദേശീയ നേതൃത്വത്തെ അലട്ടുന്നത്. തോമസ് ചാണ്ടിയുടെ രാജി വൈകിയിട്ടില്ലെന്ന കെ.ഇ. ഇസ്മയിലിന്റ പ്രസ്താവനയും അതിനെതിരെ സംസ്ഥാന നേതൃത്വത്തിന്റെ പരാമർശങ്ങളും സിപിഐക്ക് കൂടുതൽ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.


LATEST NEWS