എല്‍ഡിഎഫ് വിപുലീകരിക്കാന്‍ സിപിഐഎം തീരുമാനം; 26ന് ചേരുന്ന യോഗത്തില്‍ പാര്‍ട്ടികളെ തീരുമാനിക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എല്‍ഡിഎഫ് വിപുലീകരിക്കാന്‍ സിപിഐഎം തീരുമാനം; 26ന് ചേരുന്ന യോഗത്തില്‍ പാര്‍ട്ടികളെ തീരുമാനിക്കും

തിരുവനന്തപുരം: കൂടുതല്‍ പാര്‍ട്ടികളെ ഉള്‍പ്പെടുത്തി എല്‍ഡിഎഫ് വിപുലീകരിക്കാന്‍ സി.പി.എം സംസ്ഥാന സമിതിയില്‍ ധാരണ. ഇന്ന് ചേര്‍ന്ന സംസ്ഥാന സമതിയിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഈ മാസം 26ന് ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ ഏതൊക്കെ പാര്‍ട്ടികളെ മുന്നണിയിലെടുക്കണമെന്ന് തീരുമാനിക്കും.

മുന്നണിയുമായി നിലവില്‍ സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്ന പത്തോളം കക്ഷികളില്‍ ആര്‍ക്കൊക്കെയാണ് പരിഗണന നല്‍കേണ്ടതെന്ന് മുന്നണിയോഗത്തില്‍ ചര്‍ച്ച ചെയ്യും. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് മുന്നണി വിപുലീകരണത്തിന് സിപിഐഎം മുന്‍കൈ എടുക്കുന്നത്.

വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ പക്ഷമാണ് മുന്നണി പ്രവേശനം കാത്തുനില്‍ക്കുന്ന പാര്‍ട്ടികളില്‍ പ്രമുഖര്‍. ഇവരെ കൂടാതെ ഏറെക്കാലമായി ഒന്നിച്ച്‌ പ്രവര്‍ത്തിക്കുന്ന ഐഎന്‍എല്‍, കേരളാ കോണ്‍ഗ്രസ് ബി, ജനാധിപത്യകേരളാ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളും മുന്നണി പ്രവേശനം ലക്ഷ്യമിടുന്നുണ്ട്. നിലവില്‍ മുന്നണിയിലുള്ള കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗവുമായി കേരള കോണ്‍ഗ്രസുകള്‍ ലയിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.