ഗവര്‍ണറുടെ നടപടിയില്‍ അസ്വാഭാവികതയില്ലെന്ന് സിപിഐഎം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗവര്‍ണറുടെ നടപടിയില്‍ അസ്വാഭാവികതയില്ലെന്ന് സിപിഐഎം

തിരുവനന്തപുരം: സംസ്ഥാന മുഖ്യമന്ത്രിയെയും പോലീസ് മേധാവിയും ഗവര്‍ണര്‍ വിളിച്ചു വരുത്തിയ നടപടിയില്‍ അസ്വാഭാവികതയില്ലെന്ന് സിപിഐഎം. സംസ്ഥാനത്ത് ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ നല്ല ബന്ധമാണ് നിലനില്‍ക്കുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെതാണ് ഈ വിലയിരുത്തല്‍.

മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചു വരുത്തിയ നടപടിയില്‍ അസ്വാഭാവികതയുണ്ടെന്നു ആരോപിക്കുന്നവര്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ സ്രെമിക്കുകയാണ്. വിവാദമാക്കാന്‍ ശ്രമിക്കുന്നവരുടെ വലയില്‍ സര്‍ക്കാര്‍ വീഴരുത്. ഗവര്‍ണര്‍ മുഖ്യമന്ത്രിയെയും പോലീസ് മേധാവിയും വിളിച്ചു വരുത്തി വിശദീകരണം നേടിയത് അസ്വാഭാവിക നടപടിയെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. തിരുവനന്തപുരത്ത് ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണ് അതില്‍ അസ്വാഭാവികത ഇല്ല എന്ന വിലയിരുത്തല്‍ ഉണ്ടായത്

ഗവര്‍ണറുടെ നടപടിക്കെതിരെ ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വനും, സിപഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തിയിരുന്നു. ഇതെല്ലാം പൂര്‍ണമായും തളളിയാണ് സെക്രട്ടേറിയറ്റിന്റെ നിലപാട്. ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയ സംഭവം വിവാദമാക്കാന്‍ ചില കേന്ദ്രങ്ങല്‍ ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും ഗവര്‍ണര്‍ക്കെതിരെ തിരിഞ്ഞാല്‍ അത് എതിരാളികള്‍ക്ക് ഗുണം ചെയ്യുമെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി.