കണ്ണമ്പ്രയില്‍ ക്രാഫ്റ്റ് വില്ലേജ് സ്ഥാപിക്കുന്നതിന് അനുമതി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കണ്ണമ്പ്രയില്‍ ക്രാഫ്റ്റ് വില്ലേജ് സ്ഥാപിക്കുന്നതിന് അനുമതി

തിരുവനന്തപുരം: കേരളാ സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷനില്‍ പാലക്കാട് ജില്ലയിലെ കണ്ണമ്പ്രയില്‍ ക്രാഫ്റ്റ് വില്ലേജ് സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്‍കാന്‍ തീരുമാനിച്ചു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇത് നടപ്പാക്കുക. 

പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷനില്‍ നിന്ന് വായ്പയെടുത്ത് സംരംഭം തുടങ്ങിയ ഗുണഭോക്താക്കളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് സ്ഥിരം വിപണിയുണ്ടാക്കുന്നതിനും ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുമാണ് ക്രാഫ്റ്റ് വില്ലേജ് സ്ഥാപിക്കുന്നത്. 

പിന്നോക്ക വിഭാഗ കോര്‍പ്പറേഷന്‍റെ 10 പുതിയ ഉപജില്ലാ ഓഫീസുകള്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനുവേണ്ടി ഓരോ ഓഫീസിലേക്കും നാല് തസ്തികകള്‍ (മൊത്തം 40) അനുവദിക്കും. 


LATEST NEWS