കായംകുളത്ത് നടുറോഡില്‍ യുവാവിനെതിരേ ഏഴംഗ സംഘത്തിന്റെ ക്രൂരമര്‍ദ്ദനം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കായംകുളത്ത് നടുറോഡില്‍ യുവാവിനെതിരേ ഏഴംഗ സംഘത്തിന്റെ ക്രൂരമര്‍ദ്ദനം

കായംകുളം: നടുറോഡില്‍ യുവാവിനെതിരേ ഏഴംഗ സംഘത്തിന്റെ ക്രൂരമര്‍ദ്ദനം. കൊല്ലം മയ്യനാട് ഇടയിലെ വീട്ടില്‍ വിഷ്ണു(26)വിനാണ് ക്രൂരമായ മര്‍ദ്ദനമേറ്റിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ കായംകുളത്ത് കുറ്റിത്തെരവു ജങ്ഷന് വടക്കു ഭാഗത്തുള്ള ബാറിനു മുന്നിലെ റോഡില്‍ വെച്ചായിരുന്നു സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

യുവാവിനെ ഏഴംഗസംഘം ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ കായംകുളം പൊലീസ് വധശ്രമത്തിന് കേസെടുത്തു. പ്രതികളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. കുറ്റിത്തെരുവ് ജങ്ഷനിലെ പച്ചക്കറി കടയിലെ ജീവനക്കാരനാണ് മര്‍ദനമേറ്റ വിഷ്ണു. ഇയാള്‍ കടയില്‍ നിന്ന് താമസ സ്ഥലത്തേയ്ക്ക് പോകുമ്പോഴായിരുന്നു മര്‍ദ്ദനമേറ്റത്. മര്‍ദ്ദനമേറ്റ് അവശനിലയിലായ ഇയാളെ സമീപത്തുള്ള കടക്കാരനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിഷ്ണുവും അക്രമ സംഘവും തമ്മില്‍ ബാറിലുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് സംഭവമെന്നു പൊലീസ് പറഞ്ഞു.


LATEST NEWS