കസ്റ്റഡി മരണം: കെ കെ ശിവരാമനെ വിമർശിച്ച സിപിഐ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കസ്റ്റഡി മരണം: കെ കെ ശിവരാമനെ വിമർശിച്ച സിപിഐ

തിരുവനന്തപുരം: ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന് വിമർശനം. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് ശിവരാമന് വിമർശനം നേരിട്ടത് .  നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ മുഖ്യമന്ത്രിക്കെതിരെയും സർക്കാരിനെതിയുമുള്ള ശിവരാമന്‍റെ പരസ്യ പരാമർശനത്തിന്  എതിരെയാണ് വിമർശനം.  സംസ്ഥാന നേതൃത്വത്തിന്‍റെ അനുമതിയോടെ നടത്തിയ ജാഥയിലായിരുന്നു ശിവരാമൻ മുഖ്യമന്ത്രിക്കെതിരെ പ്രസംഗിച്ചത്. 

 ജുഡീഷ്യല്‍ അന്വേഷണം സ്വാഗതം ചെയ്യുന്നെങ്കിലും എസ്പി  കെ ബി വേണുഗോപാലിനെ സസ്പെന്‍റ് ചെയ്യാതെയുള്ള അന്വേഷണം അംഗീകരിക്കില്ലെന്നായിരുന്നു  കെ കെ ശിവരാമന്‍റെ പരാമർശം.  എസ്പിയെ  സര്‍വ്വീസില്‍ നിന്ന് അടിയന്തരമായി സസ്പെന്‍റ് ചെയ്യണം .ഇടത് സർക്കാരിന്‍റെ നയമല്ല കസ്റ്റഡി പീഡനങ്ങളും മൂന്നാം മുറയുമെന്ന്  ശിവരാമൻ ഇടുക്കിയിൽ പറഞ്ഞിരുന്നു.


LATEST NEWS