സൈബര്‍ പൊലീസ് സമര്‍പ്പിച്ച എഫ്‌ഐആറില്‍ അപാകതകള്‍ :  സെന്‍കുമാര്‍ കോടതിയിലേയ്ക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 സൈബര്‍ പൊലീസ് സമര്‍പ്പിച്ച എഫ്‌ഐആറില്‍ അപാകതകള്‍ :  സെന്‍കുമാര്‍ കോടതിയിലേയ്ക്ക്

തിരുവനന്തപുരം: സൈബര്‍ പൊലീസ് സമര്‍പ്പിച്ച  എഫ്‌ഐആറിലെ അപാകതകള്‍ ചൂണ്ടികാട്ടി മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാര്‍ കോടതിയിലേയ്ക്ക് . ഐപിസി വകുപ്പ് പ്രകാരം മാത്രം സൈബര്‍ പൊലീസിന് കേസെടുക്കാന്‍ അധികാരമില്ലെന്നാണ് സെന്‍കുമാര്‍ പറയുന്നത്. അതേസമയം സെന്‍കുമാറിന്റെ ഉള്‍പ്പെടെ മൊഴി അന്വേഷണ സംഘം ഉടന്‍ രേഖപ്പെടുത്തും.

തിരുവനന്തപുരം സിജെഎം കോടതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാര്‍ കോടതിയിലേയ്ക്ക് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനാണ് സെന്‍കുമാറിന്റെ തീരുമാനം. തനിക്കെതിരെ സൈബര്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഐപിസി 153 എ വണ്‍ പ്രകാരമാണെന്നും  ഐപിസി വകുപ്പുകള്‍ ചുമത്താന്‍ സൈബര്‍ പൊലീസിന് അധികാരമില്ലെന്നുമാണ് സെന്‍കുമാറിന്റെ ഹര്‍ജിയില്‍ പറയുന്നത്.

 കോടതിയില്‍ നിന്നും അന്വേഷണസംഘത്തിന് തിരിച്ചടി ഉണ്ടാകാതിരിക്കാന്‍ അടിയന്തിരമായി എഫ്‌ഐആര്‍ മറ്റൊരു സ്റ്റേഷനിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയോ അല്ലെങ്കില്‍ ഐടി നിയമപ്രകാരമുളള കുറ്റകൃത്യം കൂടി എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തുകയോ വേണം. അല്ലാത്ത പക്ഷം സെന്‍കുമാറിനെതിരെയുള്ള കേസ് നിലനില്‍ക്കില്ല.


LATEST NEWS