സംസ്ഥാനത്ത് സൈബര്‍ പോലീസ് സ്‌റ്റേഷനുകള്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സംസ്ഥാനത്ത് സൈബര്‍ പോലീസ് സ്‌റ്റേഷനുകള്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സൈബര്‍ പോലീസ് സ്‌റ്റേഷനുകള്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍. കോഴിക്കോടും തൃശ്ശൂരും എറണാകുളത്തുമാവും പുതിയ സൈബര്‍ പോലീസ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. മൂന്നു സ്‌റ്റേഷനുകളിലെക്കുമായി മൊത്തം 54 തസ്തികകള്‍ സൃഷ്ടിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. 

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും പരാതികളില്‍ അന്വേഷണം കാര്യക്ഷമമാക്കുന്നതിനുമാണ് പുതിയ സ്‌റ്റേഷനുകള്‍ തുടങ്ങുന്നത്. ഇവയ്ക്കുവേണ്ടി പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനമെടുത്തു. ഓരോ സ്‌റ്റേഷനുകള്‍ക്ക് ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അടക്കം 18 തസ്തികകളാവും സൃഷ്ടിക്കുക.