കേരള തീരത്ത് ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം കനത്ത ജാഗ്രത നിര്‍ദേശം പ്രഖ്യാപിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കേരള തീരത്ത് ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം കനത്ത ജാഗ്രത നിര്‍ദേശം പ്രഖ്യാപിച്ചു

തിരുവനന്തപുരം : തിരുവനന്തപുരത്തുനിന്ന് 390 കിലോമീറ്റര്‍ തെക്ക്പടിഞ്ഞാറന്‍ മേഖലയിലാണ് തീവ്ര ന്യൂനമര്‍ദ്ദം രൂപം കൊണ്ടത്. മൂന്നു മീറ്റര്‍ ഉയരത്തില്‍ തിരമാല ഉയര്‍ന്നേക്കാമെന്ന മുന്നറിയിപ്പും കൂടാതെ അടുത്ത 48 മണിക്കൂറില്‍ കേരളാ തീരത്ത് ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന മുന്നറിയിപ്പും കലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്നു. കടലില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുണ്ട്. കടലിലുളള ബോട്ടുകള്‍ കരയ്‌ക്കെത്തിക്കാന്‍ ശ്രമം ആരംഭിച്ചു. 

ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി മാറിയ സാഹചര്യത്തിൽ സംസ്ഥാനത്ത് ജാഗ്രതാനിർദേശം ഈ മാസം 15 വരെ നീട്ടിയതായി മുഖ്യമന്ത്രിയുടെ ഒാഫീസ് അറിയിച്ചു.തീവന്യൂനമർദ്ദം അതിതീവ്രന്യൂനമർദ്ദമായേക്കാമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ  മുൻ കരുതൽ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർമാര്‍ക്ക് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. 


LATEST NEWS