ഞാന്‍ ആർഎസ്എസ് പ്രവർത്തകനാണെന്ന ആരോപണം കോണ്‍ഗ്രസ് നേതാക്കൾ പ്രതിരോധിച്ചില്ല; ഡി.വിജയകുമാർ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഞാന്‍ ആർഎസ്എസ് പ്രവർത്തകനാണെന്ന ആരോപണം കോണ്‍ഗ്രസ് നേതാക്കൾ പ്രതിരോധിച്ചില്ല; ഡി.വിജയകുമാർ

ചെങ്ങന്നൂർ: കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ഡി.വിജയകുമാർ. ഉപതിരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെയാണ് വിമര്‍ശനവുമായി വിജയകുമാർ രംഗത്തെത്തിയിരിക്കുന്നത്. താൻ ആർഎസ്എസ് പ്രവർത്തകനാണെന്ന ആരോപണം കോണ്‍ഗ്രസ് നേതാക്കൾ പ്രതിരോധിച്ചില്ലെന്നു ഡി.വിജയകുമാർ പറഞ്ഞു. 

ചെങ്ങന്നൂരില്‍ യുഡിഎഫിന് നേരിട്ട തോൽവിയുടെ ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് പ്രചാരണത്തിനു നേതൃത്വം വഹിച്ച  നേതാക്കൾ‌ക്കാണ്. അടിയൊഴുക്കുകൾ അവർ‌ നേരത്തേ തിരിച്ചറിഞ്ഞു നടപടിയെടുത്തില്ലെന്നും മനോരമ ന്യൂസിന്റെ കൗണ്ടർ പോയിന്റ് പരിപാടിയിൽ വിജയകുമാർ പറഞ്ഞു. ചെങ്ങന്നൂരിൽ എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ വലിയ ഭൂരിപക്ഷത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. സജി 67303 വോട്ടുകൾ നേടിയപ്പോൾ വിജയകുമാറിന് 46347 വോട്ട് മാത്രമാണു ലഭിച്ചത്.