വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍
വയനാട്: ചുരത്തിലൂടെ യുവാക്കള്‍ സാഹസിക യാത്ര നടത്തിയ സംഭവത്തില്‍ കാര്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. കാറിന്റെ ഡിക്കിയില്‍ പിന്നിലേക്ക് കാലിട്ട് സാഹസികയാത്ര നടത്തിയ ദൃശ്യം പിറകിലെ യാത്രക്കാര്‍ പകര്‍ത്തിയതോടെ മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിക്കുകയായിരുന്നു.
ഈ ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് വയനാട് മോട്ടോര്‍ വാഹനവകുപ്പ് അന്വേഷണം തുടങ്ങിയത്. ഉടമയോട് നേരിട്ട് ഹാജരാകാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇയാള്‍ എത്താത്തതിനെതുടര്‍ന്ന് വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു. സാഹസിക യാത്ര സമയത്ത് കാര്‍ ഓടിച്ചത് ഉടമ തന്നെയാണെന്ന് വ്യക്തായതോടെ ഇയാളുടെ ലൈസന്‍സ് റദ്ദ് ചെയ്യാനുള്ള നടപടിയും നാളെ തുടങ്ങും.
2001 മോഡല്‍ സാന്‍ട്രോ കാറിലായിരുന്നു യുവാക്കള്‍ സാഹസിക യാത്ര നടത്തിയത്. എന്നാല്‍ കാറിന്റെ ഡിക്കിയിലിരുന്ന് യാത്ര ചെയ്തവര്‍ക്കെതിരെ നടപടി ഉണ്ടാവില്ല. മോട്ടോര്‍ വാഹന നിയമത്തില്‍ ഇതിന് ചട്ടമില്ലാത്തതാണ് കാരണം.