വായ്പയ്ക്ക് മൊറട്ടോറിയം ഏര്‍പെടുത്താനുളള  തീരുമാനം നടപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെന്നും കാലതാമസം വരുത്തിയെന്നും മന്ത്രിസഭയോഗം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വായ്പയ്ക്ക് മൊറട്ടോറിയം ഏര്‍പെടുത്താനുളള   തീരുമാനം നടപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെന്നും കാലതാമസം വരുത്തിയെന്നും മന്ത്രിസഭയോഗം

തിരുവനന്തപുരം : കര്‍ഷകരുടെ വായ്പയ്ക്ക് മൊറട്ടോറിയം ഏര്‍പെടുത്താനുളള മന്ത്രിസഭാ തീരുമാനം നടപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച ഉണ്ടായില്ലെന്ന ചീഫ് സെക്രട്ടറി ടോം ജോസിന്റെ റിപ്പോര്‍ട്ട് മന്ത്രിസഭ തളളി. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെന്നും കാലതാമസം വരുത്തിയെന്നും മന്ത്രിസഭയോഗം വിലയിരുത്തി. 

 ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ്  മൊറട്ടോറിയം നടപ്പാക്കാനായിരുന്നു നിര്‍ദേശം. ഇതിനായി കഴിഞ്ഞ മാര്‍ച്ച് അഞ്ചിന് മന്ത്രിസഭ തീരുമാനമെടുത്തു. എന്നാല്‍ ഉത്തരവ് ഇറങ്ങാന്‍ വൈകി. മാര്‍ച്ച് പത്തിന് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ  ഉത്തരവിറക്കാന്‍ സര്‍ക്കാരിന് കഴിയാതെ വന്നത് വലിയ വിവാദമായിരുന്നു.