കുട്ടി തന്നോടു പറയാതെ പുറത്തുപോവില്ല; ദേവനന്ദയുടെ മരണത്തിൽ സത്യം അറിയണമെന്ന് മാതാപിതാക്കള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കുട്ടി തന്നോടു പറയാതെ പുറത്തുപോവില്ല; ദേവനന്ദയുടെ മരണത്തിൽ സത്യം അറിയണമെന്ന് മാതാപിതാക്കള്‍

കൊല്ലം: ദേവനന്ദയുടെ മരണത്തിൽ സത്യം അറിയണമെന്ന് മാതാപിതാക്കള്‍. പുഴക്കരയിലൂടെ കുട്ടി ഇതുവരെ ക്ഷേത്രത്തിലേക്കു പോയിട്ടില്ല. കുട്ടി തന്നോടു പറയാതെ പുറത്തുപോവില്ലെന്ന് ദേവനന്ദയുടെ അമ്മ പറഞ്ഞു. നിമിഷനേരം കൊണ്ടാണ് കുഞ്ഞിനെ കാണാതായതെന്ന് അമ്മ ധന്യ മാധ്യമങ്ങളോട് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുന്നുവെന്ന് അച്ഛന്‍ പ്രദീപും പ്രതികരിച്ചു.

അതേസമയം, ദേവനന്ദയെ തട്ടിക്കൊണ്ടുപോയതെന്ന് മുത്തച്ഛന്‍ മോഹനന്‍പിള്ള. മരണത്തില്‍ ദുരൂഹതയുണ്ട്. കുഞ്ഞ് ഒറ്റയ്ക്ക് പുഴയിലേക്ക് പോകില്ല. കുഞ്ഞ് മുന്‍പ് ക്ഷേത്രത്തിലേക്കുപോയത് പുഴയിലേക്കുള്ള വഴിയിലൂടെയല്ല. അമ്മയുടെ ഷാള്‍ കുട്ടി ധരിച്ചിരുന്നില്ല. അയല്‍വീട്ടില്‍ പോലും ഒറ്റയ്ക്കു പോവാത്ത കുട്ടിയായിരുന്നു ദേവനന്ദ. ഒരിക്കല്‍ പോലും പുഴക്കരയില്‍ ഒറ്റയ്ക്ക് പോയിട്ടില്ലെന്നും മുത്തച്ഛന്‍ കൊല്ലത്ത് പറഞ്ഞു.


LATEST NEWS