കാലാവധി തീരുന്നതുവരെ പ്രസിഡന്റ് സ്ഥാനത്ത് തുടരും-രാജി വെക്കില്ല; എ.പത്മകുമാര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാലാവധി തീരുന്നതുവരെ പ്രസിഡന്റ് സ്ഥാനത്ത് തുടരും-രാജി വെക്കില്ല; എ.പത്മകുമാര്‍

പത്തനംതിട്ട: കാലാവധി തീരുന്ന നവംബര്‍ 14 വരെ സ്ഥാനത്തുണ്ടാകുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജി വയ്ക്കില്ലെന്നും എ. പത്മകുമാര്‍ പറഞ്ഞു.താന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറുമെന്നത് ചിലരുടെ ആഗ്രഹം ആണെന്നും അത് നടക്കില്ലെന്നും പത്മകുമാര്‍ വ്യക്തമാക്കി. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്കിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡും പൊലീസും പന്തളം കൊട്ടാരവും ചേര്‍ന്ന് ഒരു തീരുമാനമെടുത്തിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് അതില്‍നിന്ന് പിന്നോട്ട് പോകില്ലെന്നും അദ്ദേഹം  പറഞ്ഞു

അതേസമയം, ശബരിമല നിരീക്ഷണ സമിതി ഇന്ന് സന്നിധാനത്തെത്തി മകരവിളക്കിനോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയിട്ടുള്ള സൗകര്യങ്ങളും സുരക്ഷാ സന്നാഹങ്ങളും വിലയിരുത്തും. ജസ്റ്റിസ് സിരിജഗന്‍, ജസ്റ്റിസ് പിആര്‍ രാമന്‍. ഡിജിപി ഹേമചന്ദ്രന്‍ എന്നിവരാണ് സൗകര്യങ്ങള്‍ വിലയിരുത്തുക. വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി ഒരു അവലോകന യോഗവും സന്നിധാനത്ത് വിളിച്ചേക്കുമെന്നാണ് സൂചന.


LATEST NEWS