ദേവികുളം സബ്കളക്ടറോട് അപമര്യാതയായി സംസാരിച്ചു:എസ്.രാജേന്ദ്രൻ എംഎൽഎക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു.

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദേവികുളം സബ്കളക്ടറോട് അപമര്യാതയായി സംസാരിച്ചു:എസ്.രാജേന്ദ്രൻ എംഎൽഎക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു.

ദേവികുളം: ദേവികുളം സബ്കളക്ടർ ഡോ. രേണുരാജിനെ അപമാനിക്കുന്ന വിധം സംസാരിച്ചതിന് എസ്. രാജേന്ദ്രൻ എം എൽ എ ക്കെതിരെ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മൂന്നാര്‍ പഞ്ചായത്തിന്റെ 60 മുറികളുള്ള കെട്ടിടസമുച്ചയ നിര്‍മാണമാണ് വിവാദമായത്. പുഴയോരത്ത് നിര്‍മാണം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെ വെല്ലുവിളിച്ചാണ് വനിതാ വ്യവസായ കേന്ദ്രമെന്ന പേരില്‍ പഴയ മൂന്നാര്‍ ബസ്സ്റ്റാന്‍ഡില്‍ നിര്‍മാണം. സ്റ്റോപ്പ് മെമ്മോ നല്‍കിയെങ്കിലും ഇത് അവഗണിച്ച് പണി തുടര്‍ന്നപ്പോള്‍ വെള്ളിയാഴ്ച റവന്യൂസംഘം തടയാനെത്തിയിരുന്നു.

ഇവരെ രാജേന്ദ്രന്റെയും മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ കറുപ്പസ്വാമിയുടെയും നേതൃത്വത്തില്‍ തടയാനെത്തിയപ്പോഴായിരുന്നു വിവാദ പരാമര്‍ശം. സബ്കളക്ടര്‍ക്കെതിരേ രാജേന്ദ്രന്‍ മോശമായ ഭാഷയില്‍ സംസാരിച്ചത് മാധ്യമങ്ങളില്‍ വന്‍വാര്‍ത്തയായി. സബ്കലക്ടർക്ക് നേരെ എംഎൽഎ നടത്തിയ പരാമർശങ്ങൾ സോഷ്യല്മീഡിയകളിലും വൻ പ്രതിഷേധങ്ങൾക്ക് വഴിവച്ചു. ഇതിനെ തുടർന്നാണ് വനിതാ കമ്മീഷൻ നേരിട്ട് കേസെടുത്തത്  


LATEST NEWS