ഒരിത്തിരി വറ്റൽ മുളകിൽ പ്രസാദിക്കുന്ന ദേവി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഒരിത്തിരി വറ്റൽ മുളകിൽ പ്രസാദിക്കുന്ന ദേവി


അതെ, കേൾക്കുമ്പോൾ വിശ്വസിക്കാൻ കുറച്ചുപ്രയസപ്പെടുമെങ്കിലും സത്യം അതാണ്. വേറെങ്ങും കേട്ടുകേൾവിയില്ലാത്ത ഈ സംഭവം അങ്ങ് പൊള്ളാച്ചിയിലാണ്. 

ഈ ക്ഷേത്രത്തിലെ ശിലയിൽ നമ്മൾ കൊണ്ടുപോകുന്ന വറ്റൽമുളക് അരച്ച് പുരട്ടിയാൽ മതിയത്രെ! നീതി ലഭിക്കാത്ത ആളുകൾക്ക് നീതി നല്കുന്ന കോടതിയായും അസുഖങ്ങൾ കൊണ്ട് വലയുന്നവർക്ക് എല്ലാം സുഖപ്പെടുത്തുന്ന ഭിഷഗ്വരനായും ഒക്കെ മാറുന്ന അത്ഭുത ശക്തിയുള്ള ദേവിയാണ് ഇവിടെയുള്ളത്. തമിഴ്നാട്ടിലെ പൊള്ളാച്ചിക്ക് സമീപം ആളിയാർ പുഴയുടെ തീരത്താണ്  മസാനി അമ്മൻ കോവിൽ സ്ഥിതി ചെയ്യുന്നത്.

പൂർണ്ണമായും മലർന്ന് കിടക്കുന്ന രീതിയിലാണ് ഇവിടെ ദേവിയുടെ വിഗ്രഹത്തെ പ്രതിഷ്ഠിച്ചിട്ടുള്ളത്. മണ്ണിൽ തീർത്ത ഈ വിഗ്രത്തിന് നെറുകയിൽ നിന്നും പാദം വരെ 15 അടി നീളമാണുള്ളത്. കാൽപ്പാദത്തിന്നടിയിൽ ദേവിയുടെ കുഞ്ഞെന്ന് കരുതപ്പെടുന്ന ഒരു രൂപവും ഉണ്ട്. പൊള്ളാച്ചിക്ക് സമീപമുള്ള ആനമല മലനിരകളിലാണ് മസാനി അമ്മൻ കോവിൽ സ്ഥിതി ചെയ്യുന്നത്. പൊള്ളാട്ടിയിൽ നിന്നും 24 കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രമുള്ളത്. 

ചൊവ്വയും വെളളിയുമാണ് അമ്പലത്തിൽ പ്രധാനപ്പെട്ട ദിവസങ്ങൾ. ജനുവരി അവസാനമാണ് ഉത്സവം. ഉത്സവത്തിന്റെ അവസാന ദിവസം തീയാട്ടവും നടക്കും. ഈ കോവിലിലെ ശിലയിൽ ഒരു പിടി വറ്റൽ അല്ലെങ്കിൽ ഉണക്കമുളക് അരച്ചു തേക്കണമത്രെ. മൂന്നു പ്രാവശ്യം ഇത്തരത്തിൽ മുളകരച്ചു തേച്ചതിനു ശേഷം തിരിഞ്ഞു നോക്കാതെ ക്ഷേത്രത്തിൽ നിന്നും പുറത്തിറങ്ങണം. ഇങ്ങനെ ചെയ്താൽ മൂന്നു മാസത്തിനുള്ളിൽ പ്രാർഥിച്ച കാര്യം നടക്കുമെന്നാണ് വിശ്വാസം. മുളകരച്ച് പൂജ എന്നാണ് ഇതിനു പറയുന്ന പേര്.


മുളകരച്ച ശേഷം തിരിഞ്ഞു നടക്കണം..ഇത്രയേ ഉള്ളോ എന്നു വിചാരിച്ചാൽ തെറ്റി. തിരിഞ്ഞു നടക്കുമ്പോൾ കുറച്ചധികം കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. ആഗ്രഹിച്ച കാര്യം പ്രാർഥിച്ചുകൊണ്ടു വേണം മുളകരച്ചു തേക്കാൻ. അതിനുശേഷം തിരിഞ്ഞു നോക്കാതെ ക്ഷേത്രത്തിനു പുറത്തു കടക്കണം. അവിടുന്നു നേരെ വീട്ടിലേക്കാണു പോകേണ്ടത്. 


ഫലം കിട്ടിയാൽ വീണ്ടും ക്ഷേത്രത്തിലെത്തി ദേവിയോട് നന്ദി പറയണമെന്നത് നിർബന്ധമാണ്. ക്ഷേത്ര്തതിലെത്തി മുളകരച്ച അതേ ശിലയിൽ കരിക്കു കൊണ്ട് അഭിഷേകം നടത്തിയാൽ മാത്രമേ പ്രാർഥന പൂർണ്ണമാവുകയുള്ളൂ. ശ്രീരാമൻ ചുടലക്കാട്ടിൽ നിന്നും ശേഖരിച്ച മണലുപയോഗിച്ച് നിർമ്മിച്ചതാണത്രെ ഈ വിഗ്രഹം. രാവണനുമായുള്ള യുദ്ധത്തിനു മുൻപ് രാമൻ ഇവിടെ ക്ഷേത്രത്തിലെത്തി പ്രാർഥിച്ചിട്ടാണ് പോയത് എന്നുമൊരു വിശ്വാസമുണ്ട്.

മസാനി അമ്മൻ കോവിലിൽ കണ്ടു വരുന്ന മറ്റൊരു വിചിത്രമാ ആചാരമാണ് നമ്മുടെ സങ്കടങ്ങൾ പേപ്പറിൽ എഴുതി ദേവിയുടെ കയ്യിൽ കൊടുക്കുന്നത്. നമുക്ക പണം തരാനുള്ള ആളുടെ പേരും തരാനുള്ള തുകയും നമ്മുടെ പേരും അടക്കം വേണം എഴുതുവാൻ. ഈ കടലാസ് ശാന്തിക്കാരനെ ഏൽപ്പിച്ചാല്‍ അയാൾ അത് ദേവിയുടെ വലം ക്യയിൽ വെച്ചു കൊടുക്കുകയും നമ്മുടെ ആഗ്രഹം സാധിക്കുകയും ചെയ്യുമത്രെ.

രാവിലെ ആറു മണി മുതൽ വൈകിട്ട് എട്ടു മണിവരെയാണ് ക്ഷേത്രം തുറന്നിരിക്കുക. ചൊവ്വയും വെള്ളിയുമാണ് ഇവിടുത്തെ പ്രധാനപ്പെട്ട ദിവസങ്ങൾ. ജനുവരി മാസം അവസാനം നടക്കുന്ന ഇവിടുത്തെ ഉത്സവത്തിൽ പങ്കെടുക്കുവാൻ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് വിശ്വാസികൾ എത്താറുണ്ട്. ഉത്സവത്തിന്റെ അവസാനത്തെ ദിവസമാണ് പ്രധാനപ്പെട്ട തീയാട്ടം നടക്കുന്നത്.


 


LATEST NEWS